Tuesday, May 12, 2015

മാതൃദിനം

രാവിലെ പുതപ്പു വലിച്ചു നീക്കി ,മൊബൈലിൽ വന്ന whatsapp മെസ്സേജ് എല്ലാം നോക്കി .അതെ ഇന്നാണ് ലോക മാതൃദിനം .സോഷ്യൽ മീഡിയ ഇ കാര്യത്തിൽ കലക്കി .പല്ലുതേച്ചു ഒപ്പിച്ചു,അടുകളയിൽ ചെന്നപ്പോ അമ്മ തെരക്കിലാണ് ,മുട്ട കറി ഉണ്ടാക്കുന്ന തിരക്കിൽ ..നിനക്ക് കാപ്പി വേണ്ടേ ? പെട്ടന്ന് ഒരു കപ്പ്‌ ഇൽ കാപ്പി എന്റെ കയ്യില .. രാവിലെ എണീറ്റാൽ ഒരു  കട്ടൻ കാപ്പി ..ഞാൻ   ഓർത്തു കഴിഞ്ഞു പത്തു ഇരുപതു വര്ഷങ്ങളായി (വേണേൽ അതിലും മേലെ ) എന്റെ ശീലം..
അമ്മെ , ഇന്നെന്താ പ്രത്യേഗത എന്നറിയുമോ ?

ആരുടെയേലും birthday  ആണോ ?

അല്ല അമ്മെ ,ഇന്നാണ് ലോക മാതൃ ദിനം
അമ്മെ തോളിൽ കെട്ടിപിടിച്ചു ഒരു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു

കാപ്പി എടുത്തു facebook  നോക്കുമ്പോ ,നിറയെ അമ്മയെ സ്നേഹിക്കുന്നവരുടെ മേളം .പൊന്നമ്മ ,സ്നേഹനിധി ,ഇതിലും മികച്ച അമ്മയെ കിട്ടുമോ ..എന്നൊക്കെ ..
നല്ല കാര്യം ...അമ്മയ്ക്കും ആ  സ്നേഹം തിരിച്ചു കൊടുത്ത മതി ..

Tuesday, July 15, 2014

കല്കി കലക്കി

കല്കി
കോളേജിൽ നടന്ന ക്യാമ്പസ്‌ placement  drives വളരെ മികച്ച രീതിയിൽ പങ്കെടുത്തു ജോലി കിട്ടിയേ മതിയാകൂ എന്നാ വാശി ഉള്ളത് കൊണ്ടാവാം aptitude ടെസ്റ്റ്‌ നല്ല രീതിയിൽ തന്നെ എഴുതി .ആത്മവിശ്വാസം ഒട്ടും ചോരാതെ തന്നെ റിസൾട്ട്‌ announcement  സമയത്ത് പേര് വിളിക്കുന്നതും കത്ത് ഇരുന്നത് ഇപ്പോഴും ഒര്മയിലുണ്ട്
ചിലരുടെ പേര് വിളിക്കുമ്പോ "ഹോ ഇവനെ ഒക്കെ എടുത്തോ ..അപ്പൊ ******** എന്നാ M .N .C ഇത്രെമേ ഉള്ളോ " എന്ന കമന്റ്‌ ...പിന്നെ അവസാന പേരും വിളിച്ചു കഴിയുമ്പോ ഇനി കാവിലെ പട്ടു മത്സരത്തിനു കാണാം എന്നാ ജഗതി ഡയലോഗ് അന്വര്തമാകുന്നു
സത്യം പറഞ്ഞാ ഈ sysytem  തന്നെ കൊള്ളില്ല എന്നാ വിലയേറിയ അഭിപ്രായമുള്ള ഒരു പറ്റം സുഹൃത്തുകൾ കൂടെ നടക്കുമ്പോഴാണ് , കല്കി ക്യാമ്പസ്‌ drive വിളിക്കുന്നെ..കുട്ടികണം ബസെലിഔസ് കോളേജിൽ .. അതിൽ നമ്മളെ വശീകരിച്ച ഒന്നേ ഉണ്ടാരുന്നു ഉള്ളു. കുട്ടികാനത്തെ ചരക്കു പിള്ളേര് ... ഞായറാഴ്ച ആണ്.. അവധി ദിവസം. ക്യാമ്പസ്‌ placement അറ്റൻഡ് ചെയ്യുന്നില്ലേലും arrangements  ചെയ്യാനെങ്കിലും കൊറേ എണ്ണം വരുമെന്ന വിശ്വാസം .. പോകാൻ തീരുമാനിച്ചു..
ഞായറാഴ്ച രാവിലെ നാല് മണിക്ക് "പുട്ട് " എന്നാ രാകേഷ് വിളിക്കുമ്പോ ഉറക്കം കളയാൻ ഞാൻ തീരുമാനിച്ചില്ല ..വീണ്ടും കെടന്നു.. അരമണിക്കൂർ കഴിഞ്ഞപ്പോ സുബിൻ വിളിച്ചു ..ആരെയൊക്കെയോ പ്രാകികൊണ്ട്‌ ഉടുത് ഒരുങ്ങി ...ചലോ കുട്ടികാനം !!!
ഗ്രൂപ്പ്‌ discussionil സെലക്ട്‌ ആയി എന്നാ റിസൾട്ട്‌ വന്നപ്പോ ,സത്യം പറഞ്ഞ എനിക്ക് ഒന്നും ഓര്മ വന്നില്ല, എന്താ സംഭവിച്ചേ ഇനി എന്താ ചെയ്യുണ്ടേ ഒന്നും ഒരു ഐഡിയ കിട്ടുന്നില്ല.. ആകെ മൊത്തം ടെൻഷൻ കാരണം ഒരു ശൂന്യത ... എന്തോ   ഇത് എനിക്കുള്ളതാണ് എന്നാ ഫീലിംഗ് .. രാഷ്ട്രീയം നല്ലതോ ചീത്തയോ എന്നാ ടോപ്പിക്ക് ..
അടുത്തിരിക്കുന്നവർ എല്ലാം വാതോരാതെ സംസാരിച്ചു കേരുന്നു.. ഞാൻ ഓരോ പോയിന്റ്‌ ആലോചിച്ചു വരുംബോഴതെക്കും ആരേലും സംസാരിച്ചിരിക്കും .. അവസാനം എനിക്കും സംസാരിക്കണം എന്നാ വാശി എന്റെ നക്കുകല്ക്ക് ബലം നല്കി.. ഞാൻ അലറി..
"നമ്മൾ ആണ്  നേതാക്കളെ തീരുമാനിക്കുന്നെ , വോട്ട് കുത്തുന്നതിനു മുൻപ് ആലോചിക്കണം ഇദ്ദേഹത്തിനു എന്നെ ഭരിക്കാൻ കഴിവുണ്ടോ എന്ന്.. പിന്നീട് അവരെ  കുറ്റം പറയുന്നത് ശെരി ആണോ ? "

thats  all your  honour
ഞാൻ നിരത്തി.. ഹോ എന്തൊരു ആശ്വാസം.. ആത്മവിശ്വാസം
എന്തോ ഞാൻ നേരത്തെ പറഞ്ഞില്ലേ ഇതെനിക്കുള്ള താ എന്നാ ഫീൽ ... ഞാൻ selected  ആയി..

കോളേജ് placement  cell ഇല എന്റെ പേരും വീഴാൻ പോകുന്നു.. അഭിമാന നിമിഷങ്ങളെ ..
ഞാൻ കണ്ടുപിടിക്കാത്ത ഒന്ന് എന്റെ ഡേ സ്കോളർ  കൂട്ടുകാരാൻ ചൊറി എന്നാ ചെറിയാൻ വിളിച്ചു പറഞ്ഞു
ഞാൻ പോയി ബോർഡിൽ നോക്കി.. നാണ കേടു ആണോ അതോ ചമ്മൽ ആണോ..
ഒന്നുമല്ല.. ഒരു "A " PRO  കൂടുതൽ എഴുതി അത്രേ ഉള്ളു.. അതിങ്ങനെ ആരുന്നു

Congratulations Arun Tom Cherian, blah blah blah ------------------------ in KALAKI Communication technologies placed in bangalore

അങ്ങനെ കല്കി കലക്കി ആയി 

Monday, May 28, 2012

another Sunday

ചൂട് കട്ടന്‍ കാപ്പി കുടിച്ചോണ്ട് പത്രം വായിക്കാന്‍ പണ്ട് ഇഷ്ടമാരുന്നു.. ഇപ്പൊ കാപ്പി മാത്രം കുടിക്കാന്‍ ഇഷ്ടം !!! ഈ നാറിയ രാഷ്ട്രിയ നാടക വാര്‍ത്തകള്‍ വായിച്ചാല്‍ ഇന്ത്യയില്‍ നിന്ന് കേട്ട് കെട്ടാന്‍ തോന്നും ... ആകൊഷിക്കുവല്ലേ പത്രങ്ങള്‍ !!! TV  വെച്ചാലും തഥൈവ..
രാവിലെ അമ്മ കുരബന കൂടാന്‍ പോകുന്നെ ഇപ്പൊ പൊക്കോണം എന്ന് ഉറക്കെ പറയുന്നത് കേട്ടു. ഇന്ന് ആകെ 2 കുര്‍ബാനയെ ഉള്ളു പോലും .ഈ രാവിലെ പോകാന്‍ അല്ലേല്‍ തന്നെ മടിയാ. വൈകുന്നേരം ആകുമ്പോ വലിച്ചു നീട്ടിയ പ്രസംഗം കാണില്ല.. പലപ്പോഴും തോന്നിയ ഒരു കാര്യമാ ..എന്തിനാ ഈ അച്ചന്മാര്‍ അറിയന്മേലാത്ത സാഹിത്യം ഒക്കെ അടിക്കുന്നത് ..
"ജീവിത വീക്ഷണത്തിലൂടെ നോക്കുമ്പോ ..." !!
എന്താണ് അച്ഛാ ഈ ജീവിത വീക്ഷണം ?
പിന്നെ 'കാരുണ്യത്തിന്റെ നിറകുടമായ നമ്മുടെ ദൈവം തമ്പുരാന്‍ തന്റെ കരസ്പര്‍ശത്താല്‍  .... '
ഇത് കേള്‍ക്കുമ്പോ ഞാന്‍ ഉറങ്ങാന്‍ തുടങ്ങും ..

 പത്രം തിരിച്ചു വെച്ച് പല്ലുതേക്കാന്‍ ബ്രഷ് എടുത്തോണ്ട് ക്ലോക്കില്‍ നോക്കിയപ്പോ ടൈം ഇപ്പോഴും 7 !! ഹ besstt ... ക്ലോക്ക് ചത്തിരിക്കുവ.. ഇപ്പൊ സമയം 8 .30  ..  NB :ഇന്നും പല്ല് തേക്കാതെ ആണ് കാപ്പി കുടിച്ചേ . ;-)
ആ ഇനി കുടുംബ സമ്മേളനം ഉണ്ടു 10  മണിക്ക്.. ആ കുര്‍ബാനയ്ക്ക് പോകാം. പോകേണ്ടന്നു വിചാരിച്ചതാ .. മറ്റൊന്നും കൊണ്ടല്ല കാര്‍ന്നോന്മാരുടെ കത്തി അടി unsahikkable  ആയോണ്ട് മാത്രം ...എന്തിനു അവരെ കുറ്റം പറയണം ഈ ഞാന്‍ തന്നെ ഒരു ഒന്നൊന്നര കത്തി അല്ലെ. ബാംഗ്ലൂര്‍ വിശേഷം മാത്രം മതി ,ഞാന്‍ ഒരു 2 -3 hours  പിടിച്ചു നില്‍ക്കും  ..പിള്ളേര് സെറ്റ് ഒന്നും കാണില്ല..കുടുംബയോഗം അല്ലരുന്നെ വായിനോട്ടം എങ്കിലും നടക്കും

അപ്പൊ ശെരി കുളിക്കട്ടെ .ടാറ്റാ

മണി 12 കഴിഞ്ഞു ...ഈശ്വരാ അധ്യക്ഷ പ്രസംഗം ഇത്രെമോ ?? ടോമിപാപ്പന്‍ കത്തി അടി നിര്‍ത്തുന്ന ലക്ഷണമില്ല .. ഫുഡ്‌ അടിച്ചിട്ട് പോകാം എന്ന് വിചാരിച്ച സമ്മതിക്കില്ല അല്ലെ?

ഫുഡ്‌ അടിക്കാന്‍ പ്ലേറ്റ് ആയി നിക്കുമ്പോ ടെ jameskutty ചായന്‍ ,
"ഡാ നീ പ്ലേറ്റ് അവിടെ വെച്ചിട്ട്,അപ്പുറത്തെ ടേബിള്‍  അതൊക്കെ ഒന്ന് വെളമ്പി കൊടുക്ക്‌ ""
grrrr !!! കൊറച്ചു മുന്‍പ് വെല്ലുവിളിചിട്ടാ ഈ പ്ലേറ്റ് ഉമായി വന്നെ ..  കൂടെ ഉണ്ടാരുന്നു രണ്ടു സഹോദരന്മാര്‍ 'വാ ചേട്ടായി ,നമ്മുക്ക് സഹായിക്കാം ' എന്ന് പറഞ്ഞപ്പോ "നീ വേണേ പൊക്കോ but  എനിക്ക് നീ ബീഫ് നന്നായി തട്ടിയെക്കണം ;-)" എന്ന് പറയേണ്ടിയിരുന്നില്ല ..സാരമില്ല അവന്മാര്‍ ചിരിചോട്ടെ :)

അവസാനം എനിക്കും കിട്ടി പ്ലേറ്റ് ..കാറെരിംഗ് പിള്ളേരെ സഹായിചോണ്ടാവനം നല്ല പശി ..
"ചേട്ടാ ആ ബീഫ് കൊറച്ചു കൂടെ ഇട്ടോ ..പിന്നെ കൊറച്ചു മീന്‍ കറി .. ;-) "
അപ്പൊ ശെരി ഞാന്‍ ഇതൊന്നു തീര്‍ക്കട്ടെ

Wednesday, May 23, 2012

മനസ്സും ചിന്തയും

തുറന്നിട്ടിരിക്കുന്ന ഒരു ജനാല ആണ്  മനസ്. ആരും പറഞ്ഞിട്ടോ ആഗ്രഹിചിട്ടോ അല്ല  കാറ്റും വെളിച്ചവും കടന്നുവരുന്നത്. അത് പോലെ  Day to  day  lifilതുറന്നിട്ട മനസിലേക്ക് എന്തൊക്കെ ചി ന്തകള്‍ എന്ന് വരും എന്ന് പ്രവചിക്കാന്‍  സാധ്യമല്ല. നമുക്ക് ചുറ്റും നമുക്കിടയിലും വര്‍ണാഭാമായതും   എന്നാല്‍ ഒളിമങ്ങിയതുമായ ഒരുപാട് ചിന്തകളുടെ നിറക്കൂട്ടുകള്‍ സമ്മാനിച്ചുകൊണ്ടാണ് ഓരോ നിമിഷവും കൊഴിയുന്നതും. മനസിന്റെ പടികള്‍ ചവിട്ടി കയറി പോകുന്ന ഈ ചിന്തകളുടെ എല്ലാം പിറകെ പാഞ്ഞ് മനസിന്റെ താളലയങ്ങള്‍ തെറ്റാനുള്ള probability വളരെ കൂടുതല്‍ ആണ് .
ചിന്തകളെ പിടിച്ചു വെക്കാന്‍ കഴിയില്ല എന്നാല്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കണം .. അത് അത്ര എളുപ്പവുമല്ല ..
വിപരീത ചിന്തകള്‍ മനസില്‍ തളംകെട്ടുമ്പോള്‍ അവയെ താലോലിച്ചാല്‍ കുഴപ്പമില്ലെന്ന് കരുതരുത്.ചിലത് ജീവിതചര്യ തന്നെ മാറ്റി മറിക്കുന്നതരത്തില്‍ അപകടകാരി ആണ്

എനിക്ക് തോന്നുന്നത് ,ഒരാള്‍ ഒരു തരത്തിലുള്ള പ്രലോഭനത്തിലും വീഴില്ല എന്നും ,അവയ്ക്ക് എന്റെ ജീവിതത്തില്‍ ഒരു സ്ഥാനവുമില്ല എന്ന് പറഞ്ഞാലും ചില സന്ദര്‍ഭങ്ങളില്‍ ഒഴിഞ്ഞു മാറാന്‍ കഴിയില്ല .കണ്ണിലൂടെ കാണുന്നവയ്ക്കും കാതിലൂടെ കേള്‍ക്കുന്നവയ്ക്കും വേരുറപ്പിക്കാന്‍ ഇടം കൊടുത്തു പോയാല്‍ പിന്നെ എന്തൊക്കെ പ്രതിജ്ഞ എടുത്തിട്ടും കാര്യമില്ല.

പിന്നെ എങ്ങനെ ??
ഒരു വഴി ആവശ്യമില്ലാത്ത ചിന്തകളും പ്രലോഭനഗളും  ഉളവാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ചിന്തകള്‍ മൂടുപടലങ്ങളായി മാറുമ്പോള്‍ ഇഷ്ടമുള്ള മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുക.ഉദാഹരണത്തിന് മനസിന്‌ കുളിര്‍മ പകരുന്ന പട്ടു കേള്‍ക്കുകയോ , കൂട്ടുകാരുമായി നര്‍മ സല്ലാപത്തില്‍ എര്പെടുകയോ , ഒരു outing പോകുകയോ ചെയ്യുന്നതൊക്കെ സഹായിക്കാം 

Monday, May 21, 2012

A wonderfull story

നമുക്ക് പിരിയാമെന്ന ഭാര്യയുടെ വാക്കുകള്‍ ഭര്‍ത്താവില്‍ ഞെട്ടലുളവാക്കി. അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികഞ്ഞിരുന്നില്ല. അവര്‍ തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. ''എന്തുപറ്റി? എന്താണ് കാരണം?'' ഭര്‍ത്താവ് ചോദിച്ചു. ''ഞാന്‍ മടുത്തു'' ഭാര്യ പറഞ്ഞു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്വഭാവവും താല്പര്യങ്ങളും എതിര്‍ ധ്രുവങ്ങളിലായിരുന്നു. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെയായിരുന്നു അവരുടെ വിവാഹം. ജീവിതം ആഘോഷിക്കണമെന്ന ചിന്തയായിരുന്നു അവള്‍ക്ക്. എന്നാല്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിന് എപ്പോഴും ജീവിതം ഗൗരവം നിറഞ്ഞതായിരുന്നു. തന്നെ ഭര്‍ത്താവ് വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ല, ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നില്ല എന്നൊക്കെയുള്ള ചിന്തകള്‍ ഭാര്യയില്‍ വീര്‍പ്പുമുട്ടല്‍ സൃഷ്ടിച്ചു. അതാണവരുടെ ബന്ധം തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയത്. മുറിയില്‍ നിശബ്ദത തളംകെട്ടിനിന്നു. ഇത്രയും പ്രധാനപ്പെട്ടൊരു കാര്യം പറഞ്ഞിട്ടും ഭര്‍ത്താവ് പ്രതികരിക്കാതിരുന്നപ്പോള്‍ ഭാര്യയുടെ വാശികൂടി.

''നിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?'' അവസാനം അയാള്‍ ചോദിച്ചു.
മുറ്റത്തുനില്ക്കുന്ന ഉയരമുള്ള മാവിലേക്ക് വിരല്‍ ചൂണ്ടിയിട്ട് ഭാര്യ പറഞ്ഞു, ''മരത്തിന്റെ മുകളിലുള്ള കിളിക്കൂട്ടിലെ പക്ഷിക്കുഞ്ഞിനെ എനിക്കെടുത്തുതരുമോ? ബാക്കിക്കാര്യങ്ങള്‍ അപ്പോള്‍ പറയാം.'' ഭര്‍ത്താവിന് മരത്തില്‍ കയറാന്‍ അറിയില്ലെന്നത് അവള്‍ക്കറിയാമായിരുന്നു. തനിക്കുവേണ്ടി അങ്ങനെയൊരു റിസ്‌ക്കെടുക്കാന്‍ അദ്ദേ ഹം തയാറാകുമോ എന്നറിയുന്നതിനും, തന്റെ ആഗ്രഹങ്ങള്‍ പരിഗണിക്കുന്നില്ലെന്നുള്ള ചിന്തയില്‍ നിന്നുമാണ് വിചിത്രമായ ആഗ്ര ഹം പ്രകടിപ്പിച്ചത്. ''രാവിലെ മറുപടി പറയാം'' അയാള്‍ പറഞ്ഞു.

പ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ ഒരു കത്തിരിക്കുന്നത് കണ്ടു. കയ്യക്ഷരം കണ്ടപ്പോള്‍ ഭര്‍ത്താവ് എഴുതിയതാണെന്ന് അവള്‍ക്ക് മനസിലായി. ''പ്രിയപ്പെട്ട നിമ്മി, ക്ഷമിക്കണം. മരത്തില്‍ കയറാന്‍ എനിക്കറിയില്ല. എന്നാല്‍, എന്റെ ഭാഗം മുഴുവന്‍ കേള്‍ക്കാന്‍ തയാറാകണം.'' ആദ്യത്തെ വരി വായിച്ചപ്പോള്‍ അവളുടെ ഹൃദയമിടിപ്പുകൂടി. ''നീ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, ടി.വി., മൊബൈല്‍ഫോണ്‍ തുടങ്ങിയവ കേടായാല്‍ അത് എനിക്ക് നന്നാക്കാന്‍ ബുദ്ധിമുട്ടില്ല. നമ്മുടെ വീടിന്റെ താക്കോല്‍ നിന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടാല്‍, വാതില്‍ ചവിട്ടിത്തുറക്കാന്‍ പ്രയാസമില്ല. നിനക്ക് യാത്രകള്‍ പൊതുവേ ഇഷ്ടമാണല്ലോ. പുതിയ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ വഴിതെറ്റാതെ നോക്കാന്‍ എനിക്ക് കഴിയും. നിനക്ക് കൂടെക്കൂടെ ഉണ്ടാകുന്ന കൈകഴപ്പ് വരുമ്പോള്‍ തിരുമ്മിത്തരുന്നതിനും പ്രയാസമില്ല.'' ഈ തീരുമാനങ്ങള്‍ സമ്മതമാണെങ്കില്‍ കതക് തുറക്കുക എന്ന അഭ്യര്‍ത്ഥനയോ ടെയായിരുന്നു ആ കുറിപ്പ് അവസാനിപ്പിച്ചിരുന്നത്. കത്തു വായിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് എത്ര നിഷ്‌കളങ്കനാണെന്ന് അവള്‍ക്ക് തോന്നി.

അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരവും പിടിച്ച് ചിരിച്ചുകൊണ്ട് നില്ക്കുന്ന ഭര്‍ത്താവിനെയാണ് കതകു തുറന്നപ്പോള്‍ കണ്ടത്.

Wednesday, March 21, 2012

വെറുതെ അത് നടക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങള്‍

"ദൈവമേ അവള്‍ക്കു ഒന്നും വരുത്തരുതേ "
തൂവല എടുത്തു കണ്ണുതുടച്ച്‌ കൊണ്ട്  ICU ഉള്ളിലോട്ടു നോക്കുമ്പോഴും ,മനസ്സിലെ കുറ്റബോധം എന്റെ കണ്ണുകളെ അലക്ഷ്യമാക്കി കൊണ്ടിരിക്കുന്നു . eyy ഞാനാരിക്കില്ല കാരണം.
അല്ലെങ്കില്‍ തന്നെ അതിലും എത്രയോ  വലിയ പ്രതിസന്ധികള്‍ കൂടി  അവള്‍ കടന്നു പോയിരിക്കുന്നു.
"വാടാ സമയം ഒത്തിരി എടുക്കും ഒരു ചായ കുടിച്ചു വരാം"  താല്പരയമില്ലതിരുന്നിട്ടും എന്തോ വിനയന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ canteenilekku  പോയി. അവന്റെ ഈ വിളി യില്‍ പലതും മനസ്സില്‍ കൂടി മിന്നി മറഞ്ഞു..ഏതാണ്ട് ഒരു മൂന്നു മൂന്നര വര്ഷം പിന്നിലോട്ടു
"വാടാ,പണി ഇല്ലേല്‍ ഒരു ചായ കുടിച്ചിട്ട് വരാം"
"പിന്നെ അവനു മല മറിക്കുന്ന പണി അല്ലെ. എണീറ്റ് വാടാ ജാഡ കാണിക്കാതെ "
"ചലോ ചലോ ചലോ "
ഈ രണ്ടു ജല്പനങ്ങളില്‍  ഒന്ന് വിനയന്റെ ആണ് ,മറ്റു രണ്ടെണ്ണം വൈഷ്ണവിയും,സുകന്യയും
ഹ ഇവരാണ് എന്റെ സുഹൃത്തുക്കള്‍ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞാല്‍ ,ഞങ്ങള്‍ നാല് പേരും അറിയാതെ ഒന്നും ഞങ്ങടെ ജീവിതത്തില്‍ നടക്കാറില്ല. ഈ ആകാശത്തിന്റെ കീഴില്‍ എന്തെല്ലമുണ്ടോ അതെല്ലാം ഞങ്ങളുടെ ചായ കോപ്പയിലെ കൊടുംകാറ്റുകള്‍ ആയിരിക്കും.ഈ കൂട്ടത്തില്‍ വൈഷ്ണവി ആണ് അല്പമെങ്കിലും സീരിയസ്.എന്തിനെയും സംശയതോടെ നോക്കി കണ്ടു ചോദ്യം ചെയ്യുന്ന അവളെ എന്തുകൊണ്ടോ എനിക്ക് പ്രത്യേക അടുപ്പം തോന്നി .അത് ഏതാര്‍ഥത്തില്‍ ആണേലും. പക്ഷെ ആ ഇഷ്ടം ചുമ്മാതങ്ങു  പറഞ്ഞു കൊളമാക്കാന്‍ എനിക്ക് ഇഷ്ടമില്ല. അതവള്‍ പുചിച്ചു തള്ളുക തന്നെ ചെയ്യും.
ഒരു പക്ഷെ പിന്നെ ഈ സുഹൃത്ബന്ധം തന്നെ ഉണ്ടായെന്നു വരില്ല.
അതിനും ഞാന്‍ പോംവഴി കണ്ടെത്തി.അല്പോം കടന്ന കൈ ആണേലും.
.വിഷു ആകൊഷിക്കാന്‍ അന്ന് സുകന്യ നാട്ടിലാരുന്നു.ഒരു ദിവസം രണ്ടും കല്‍പ്പിച്ചു ഞാന്‍ അവളോട്‌ പറഞ്ഞു.ഒരു പാട് രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ട് കണ്ടുപിടിച്ചത്
"എനിക്ക് സുകന്യ ഇല്ലഞ്ഞിട്ടു എന്തോ ഒരു മിസ്സിംഗ്‌ ഫീലിംഗ്."
"ഓഹോ മകനെ അതെന്താണ് അങ്ങനത്തെ ഒരു മിസ്സിംഗ്‌ ..ഹ്മ്മം "!!? "
"ആ എനിക്കറിയില്ല.കൈ വിട്ടു പോയോ എന്നൊരു doubt !!"
"ആഹ അത്രേം വരെ എത്തിയോ !! കൊള്ളാല്ലോ മിണ്ടാപൂച്ച .."
"നീ എന്നെ സഹായിക്കണം.പറ്റില്ല എന്ന് പറയരുത്"
"പിന്നെ അതിനു നീ വേറെ ആളെ നോക്ക്.,എനിക്കിതല്ല പണി "
" ഹ മൊത്തം കേള്‍ക്കു.. നീ ഒന്നും ചെയ്യേണ്ട  .അവളുടെ മനസ്സില്‍ ആരെലം ഉണ്ടോ എന്നറിയണം. നീ പറ്റില്ല  എന്ന് പറയരുത്.ഇന്ന് മുതല്‍ ഞാന്‍ അവളെ നിരീക്ഷിക്കാന്‍ പോവ്വാ  "
ഇത്രേം പറഞ്ഞു കഴിഞ്ഞതും എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ തോന്നിയില്ല ..എടാ ഭയങ്കര നീ ഒരു ഭൂലോക കോഴി തന്നെ എന്ന് എന്നോട് തന്നെ വിളിച്ചു കൂവാന്‍ തോന്നി.പാവം സുകന്യയു മായി പ്രണയം അഭിനയിച്ചു വൈഷ്ണവിയുമായി അടുക്കുക ..അപ്പോള്‍ ആര്‍ക്കും സംശയം തോന്നില്ലല്ലോ 

ആദ്യമൊക്കെ അത്ര കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് എന്റെ അഭിനയത്തില്‍ വീണു വൈഷ്ണവി എന്നെ സഹായിക്കാം എന്നേറ്റു. ഇനി വൈഷ്ണവിയുമായി  അടുക്കണം ... aa  God  please  help  me  that  ‌ time .
പിന്നെ പിന്നെ ഞങ്ങളുടെ നടത്തങ്ങളിലും പാര്‍ട്ടി കളിലും ഞാന്‍ വൈഷ്ണവിയുടെ കൂടെയായി നടത്തം. സുകന്യയെ വര്‍ണിച്ചു അവളെ പുകഴ്ത്തിയും പരിഭവം പറഞ്ഞും

"ഇന്ന് എവിടെയാ അപ്പൊ രാത്രി പകലക്കേണ്ടത് ?"
സുകന്യയുടെ ജന്മദിനം അടിച്ചു പൊളിക്കാന്‍ വിനയന്‍ പ്ളാന്‍ ഇടുന്നു.
അവസാനം നറുക്ക് വീണത്‌  pasta hub ..
pasta യുടെ ടേസ്റ്റ് വര്‍ണിച്ചു നടക്കുന്നതിനിടയില്‍ ആണ്  സുകന്യ അച്ഛന്‍ അവളെ കെട്ടിച്ചുവിടാന്‍ പ്ളാന്‍ ഇടുന്ന കാര്യം പറഞ്ഞത്
എന്തോ അപ്പൊ പെട്ടന്ന് എനിക്ക് പറയാന്‍ തോന്നി
"അങ്ങനെ നിന്നെ ഞാന്‍ കെട്ടിച്ചു വിടില്ല.. ഞാന്‍............. അല്ല ഞങ്ങളൊക്കെ സമ്മതിക്കേണ്ടേ "
"ഹ ഹ ഹ .. ആണോടാ  " വൈഷ്ണവി കൂടെ കൂടി
സുകന്യയുടെ ഒന്നുമറിയാത്ത ആ പാവം നില്‍പ്പ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു

മനസിന്റെ കടിഞ്ഞാണ്‍ ആര്‍ക്കും പെട്ടന്ന് കിട്ടില്ല എന്നത് ശെരി ആന്നു എന്ന് കാലം തെളിയിച്ചു..
ഞങ്ങളുടെ സംസാരങ്ങള്‍ക്കിടയില്‍ എപ്പഴോ വൈഷ്ണവിക്കു തിരിച്ചു എന്നോട് പ്രണയം .. ഞാന്‍ ആഗ്രഹിച്ചതും ..ഞങ്ങള്‍ ഫോണില്‍ കൂടെയും gtalk  കൂടെയും സംസാരിച്ചു തുടങ്ങി.അതീവ രഹസ്യമായി.
അപ്രതീക്ഷിതമായാണ്  അന്ന് സുകന്യ എന്നെ costa cofee വിളിച്ചോണ്ട് പൊയ് പറയുന്നത്. ഒരു പാട് നേരം മിണ്ടാതിരുന്നു ഒടുവില്‍ അവള്‍ പറഞ്ഞു
"OK . see എനിക്ക് തോന്നിയ ഒന്ന് ഞാന്‍ പറയാം. രാഹുല്‍ അന്ന് പറഞ്ഞത് സീരിയസ് ആയി ആണ് എന്ന് ഞാന്‍ വിചാരിക്കുന്നു..എന്നെ കെട്ടിച്ചു വിടാതിരിക്കാന്‍ ഉള്ള പണികള്‍ തുടങ്ങിക്കോളൂ .." ഇത് പറഞ്ഞു ചിരിച്ചു കൊണ്ട് അവള്‍ നടന്നു മാറി .. ഉടന്‍ തന്നെ എനിക്ക് ഒരു sms " എന്നെ എപ്പഴാ വിളിച്ചിറക്കി കൊണ്ട് പോകുന്നെ " ഇത് ഒരു ഞെട്ടലോടെ വായിച്ചു ഞാന്‍ വൈഷ്ണവിയുടെ അടുക്കലേക്കു ഓടി .ഞങ്ങള്‍ കുറെ നേരം ഒന്നും മിണ്ടിയില്ല..
പിന്നീടു അറിഞ്ഞു ഞാന്‍ തമാശക്ക് പറഞ്ഞതും കളിച്ചതും അവള്‍ നിസ്വാര്‍ഥ പ്രണയമെന്നു വിശ്വസിച്ചിരുന്നു.. എപ്പഴോക്കെയോ അവള്‍ എന്നെ പ്രണയിച്ചു തുടങ്ങി . അതിനെ അവള്‍ വര്‍ണ്ണിച്ചത് " പേര്‍സണല്‍ പ്രണയം"..
ഞാന്‍ ഒരു പെണ്‍കുട്ടിക്ക് ആശ കൊടുത്തു വഞ്ചിച്ചോ?? ദൈവമേ ഞാന്‍ എന്റെ കൂടെ വളര്‍ത്തി കൊണ്ട് വന്ന മൂല്യങ്ങള്‍ എവിടെ പോയി.. പ്രണയം അന്ധമാണ്‌ എന്നത് സത്യം.. ഞാന്‍ എന്റെ പ്രിയ സുഹൃത്തിന്റെ വികാരങ്ങള്‍ക്ക് ഒരു വിലയും കൊടുത്തില്ലല്ലോ !!! ഒന്നും ആലോചിക്കാതെ !!!

 ..അവസാനം സത്യം പറയേണ്ടി വന്നു.സുകന്യ ജോലി രാജി വെച്ച് പോകുമെന്ന്നു ഞങ്ങള്‍ കരുതിയില്ല..
ഞാനും വൈഷ്ണവിയും വിവാഹിതരായത് പിന്നീടുള്ള കഥ.സുകന്യയെ ഞങ്ങള്‍ നേരിട്ട് വീട്ടില്‍ പോയി ക്ഷണിച്ചതാണ്.. പക്ഷെ ഞങ്ങള്‍ക്ക് അവളുടെ ഒരു കാര്‍ഡ്‌ കിട്ടി ,കല്യാണത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് , "എല്ലാ മംഗളങ്ങളും നേരുന്നു ..സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം സുകു "..പിന്നീട് contact  ചെയ്യാന്‍ നോക്കി. അവള്‍ ഫോണ്‍ നമ്പര്‍ മാറ്റി കാണണം ..

ഇപ്പൊ ഈ കാന്റീനില്‍ നിക്കുമ്പോ  മൂന്നു  വര്ഷം പിന്നിട്ടിരിക്കുന്നു .. വിനയന്റെ ഭാര്യ കുട്ടിക്ക് ചായ കൊടുക്കുന്നത് ആകാംഷയോടെ ഞാന്‍ നോക്കി.. എന്റെ സ്വപ്നങ്ങളെല്ലാം വെറും നഷ്ടങ്ങളായി മാറിയോ ? വൈഷ്ണവിയും ഞാനും രണ്ടു ശരീരവും രണ്ടു മനസുമായി  ഒരു കൂരക്കു കീഴില്‍.. മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിച്ചു തകര്‍ക്കുന്നു.  ego clashes !!!
ഒരു പക്ഷെ സുകന്യക്ക് ഞാന്‍ തമാശക്ക് കൊടുത്ത ആശ ,അവളുടെ നിരാശയായി മാറി അത് ശാപമായി ഞങ്ങളുടെ ......സുകന്യ ഒരു കല്യാണം പോലും.. എന്റെ കണ്ണ് നിറഞ്ഞത്‌ കണ്ടിട്ടാവണം വിനയന്‍ അടുത്ത് വന്നു ..
"നിന്നോട് അപ്പോള്‍ പറയാന്‍ തോന്നിയില്ല....അവള്‍ക്കു...... ബ്രെയിന്‍ tumour ആണ് ..അല്പം critical  ആണ്... രക്ഷപെടുമോ എന്ന് .....!! "



Monday, March 12, 2012

നിദ്ര -review

ഭരതന്റെ മകന്‍ എന്ന label കുറച്ചധികം പതിച്ചു നല്‍കാവുന്ന സംവിധായകന്‍ ആണ് sidhardh , നിദ്ര അത് തെളിയിക്കുന്നു
കഥ,കാസ്റിംഗ് തീരെ പോര.ഒരു movement തോന്നുന്നേ ഇല്ല. എന്നാല്‍ എനിക്ക് തോന്നുന്നു നിദ്ര കുറെ അധികം പച്ചയായ യാധാര്ധ്യങ്ങള്‍ വരച്ചു കാണിക്കുന്നുണ്ട് .

സ്വാര്‍ത്ഥത -- പലപ്പോഴും സ്നേഹബന്ധങ്ങള്‍ക്ക്‌ വിലങ്ങു തടി ആകുന്നത്‌ . നായകനായ രാജു അവന്റെ ലോകമായി കണക്കാക്കുന്ന വനാന്തരത്തിലെ മനോഹര കുടില്‍ ,അവന്റെ  ഇഷ്ടങ്ങള്‍ക്ക് യാതൊരു വിലയും കൊടുക്കാതെ അത് resort  പണിയാന്‍ അച്ഛനെ സ്വാധീനിക്കുന്ന ജിഷ്ണു ചെയ്ത ചേട്ടന്റെ റോള്‍. ജിഷ്ണു അല്ലാതെ മറ്റാരേലും ആരുന്നേല്‍ അത് നന്നായേനെ. സ്ഥായി ആയി ഒരേ ഭാവം മാത്രം

പിന്നെ ഒന്ന് എടുത്തു പറയേണ്ടത് റീമ യുടെ റോള്‍ ആണ്. റീമാ യുടെ career ഇലെ ഏറ്റം മികച്ച റോള്‍ എന്ന് പറയാം.
അശ്വതി - ഭൂരിഭാഗം ചെറുപ്പക്കാരും  ആഗ്രഹിക്കുന്ന ഒരു ഭാര്യ . രാജുവിന്റെ അസുഖം അറിഞ്ഞിട്ടു പോലും "അവനെ" അവളുടെ ആക്കി. എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും ,അവനെ വിട്ടു പോകാതെ അവനോടൊപ്പം നിന്ന്. റീമയുടെ character  ഇന്ന് എവിടെയേലും കണ്ടെത്തിയാല്‍ !!! best  example  for  true sincere love .. മാസങ്ങളോളം അല്ലേല്‍ വര്‍ഷങ്ങളോളം പ്രണയിച്ചിട്ടു ,സ്വന്തം താല്പര്യം മാത്രം ആലോചിച്ചു  വളരെ നിസാരമായി ഇത് ശെരി ആകില്ല   എന്ന് ടാറ്റാ പറഞ്ഞു മറ്റൊരാളെ തേടി നടന്നു അവസാനം ഏതേലും ഒരുത്തന്റെ അല്ലേല്‍ ഒരുത്തിടെ തലേല്‍ വീഴുന്ന ഇവര്‍  ,ഇവള്‍ക്കൊരു അപവാദം ആണ്

 ഒരിക്കല്‍ ഭ്രാന്ത് വന്ന നായകനെ ആ കണ്ണിലൂടെ അല്ലാതെ നോക്കാന്‍ സമൂഹം തയ്യാറല്ല .അവനെ വീണ്ടും ഭ്രാന്തനക്കുന്നത്  അത് തന്നെ ആണ്
സാഹാച്ചര്യം കൊണ്ട് തെറ്റ് ചെയ്തു പോയി ,എന്നാല്‍ മനസ്താപം കൊണ്ട് തെറ്റ് തിരുത്തി ഒരു നല്ല ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എത്ര പേരെ നാം അങ്ഗീകരിക്കും?
കുറ്റപെടുതല് കളും , ഒട്ടപെടുത്തലും ..

ഒരു സംവിധായകന്‍ എന്നാ രീതിയില്‍ സിദ്ധാര്‍ത് കഴിവ് തെളിയിച്ചിരിക്കുന്നു എന്നാല്‍ remake  ആണേല്‍ കൂടി കഥ സത്ത്  കൊഴുപ്പിക്കാന്‍ പരാജയപ്പെട്ടു .അത് പോലെ തന്നെ background  score ,നന്നാക്കാമാരുന്നു  climax അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്  കുറെ നാളുകള്‍ക്കു ശേഷം ചിത്രീകരണത്തിലെ പുതുമ നിദ്ര കൊണ്ടുവെന്നതില്‍ സംശയമേ വേണ്ട
ഞാന്‍ ഇതിനു  6 /10 കൊടുക്കും :)