Wednesday, December 14, 2011

തിരനോട്ടം

പിറന്ന നാള്‍ മുതല്‍ എനിക്ക് ചുറ്റും കൌതുകം നിറഞ്ഞു നിന്നു
എല്ലാം ഒന്നിനൊന്നു മെച്ചമായി എനിക്ക് തോന്നിയോ?
എന്നില്‍ നിറഞ്ഞു നിന്നു മനുഷ്യ സഹജമായ ന്ജിഞ്ഞാസ
എല്ലാം ചുറ്റിപിടിക്കാന്‍,കുഞ്ഞി കൈകളില്‍ ഒതുക്കുവാന്‍ ഞാന്‍ നീന്തി നടന്നു
അന്നെനിക്ക് വഴികാട്ടിയായി അമ്മ ഉണ്ടായിരുന്നു
കാലിടറി വീഴുമ്പോള്‍ കോരിയെടുത്തു ഉമ്മ തരാന്‍
എന്റെ നിര്‍ബന്ധങ്ങളില്‍ സന്തോഷിക്കാനും വിലക്കാനും
സ്നേഹിച്ചു ഞാന്‍ ഏവരെയും  ,പുഞ്ചിരി തൂവി നിര്‍വ്യാജം 
കാലം പറന്നു നീങ്ങി,കണ്ടുമുട്ടി നിരവധി  മുഖങ്ങള്‍
അപ്പോഴും ഞാന്‍ സ്നേഹിച്ചു ഏവരെയും നിര്‍വ്യാജം
ചിലര്‍ എനിക്ക് ജീവിതമാം പാഠപുസ്തകത്തിലെ വരികളായി
മറ്റുചിലര്‍ എന്റെ കൂടെ സഞ്ചരിച്ചു ,സഞ്ചരിക്കുന്നു ഇപ്പഴും
ഇന്ന് എന്റെ ഓര്‍മകളും പഴയ കാലവും എന്റെ അമ്മയെ പോലെ പെരുമാറുന്നു
എന്നെ വഴി നടത്താന്‍
എന്റെ വീഴ്ചകളില്‍ ഞാന്‍ എന്നെ തന്നെ സ്നേഹിക്കുന്നു,കരുതി മുന്നേറാന്‍
എന്റെ നിര്‍ബന്ധങ്ങള്‍ക്കു സ്വയം വിലയിടുന്നു 
മനസിലാക്കുന്നു ഞാന്‍ നാടകമേത് ജീവിതമേത്
സത്യമെവിടെ കളവു എവിടെ
മനസിലാക്കൂ,ഉറക്കെ വിളിച്ചു പറയൂ
"ലോകമേ നീ നഗ്ന യാണ് ,സത്യത്തിന്റെ ആത്മാര്‍ത്ഥതയുടെ,നിഷ്കളങ്കതയുടെ കുപ്പായമാനിയൂ"