Monday, September 26, 2011

COMMON SENSE

ഒരു പക്ഷെ ഒരു പാട് വാര്‍ത്തകളും വീഡിയോ കളും നിങ്ങള്‍ കണ്ടിട്ടുണ്ടാവും .കുറച്ചു കൂടി യാഥാര്‍ഥ്യം നമ്മുടെ യുവാക്കളും യുവതികളും അറിഞ്ഞിരിക്കണം . ഞാന്‍ യാത്ര ചെയ്യുന്ന വേളയില്‍ ഒരു student  നെ പരിചയപെട്ടു. എന്റെ അപ്പുറത്തെ സീറ്റില്‍. അവന്‍ രണ്ടാം വര്ഷം വിദ്യാര്‍ഥി . അവന്റെ കോളേജ് ഇനെ കുറിച്ചും വീട്ടുകാരെ കുറിച്ച് മൊക്കെ അവന്‍ പറഞ്ഞു കൊണ്ടിരുന്നു. എനിക്ക് അപ്പോള്‍ ഒരു ആകാംഷ തോന്നി. എന്റെ സുഹൃത്തുകള്‍ പറഞ്ഞു കേട്ടിടുള്ളത് സത്യമാണോ എന്നറിയണം. ഞാന്‍ അവനോടു റാഗിങ്ങ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു. അവന്‍ ചിരിച്ചു കൊണ്ട് പുറത്തോട്ട്‌ നോക്കി അല്‍പസമയം ഇരുന്നു എന്നിട്ട് പറഞ്ഞു "ചേട്ടാ അതൊക്കെ ഒരു നീണ്ട കഥയാണ്" ഹോസ്റെലിലാണ് നില്‍ക്കുന്നതെങ്കില്‍ പിന്നെ ഒന്നും പറയേണ്ട. പിറന്ന പടി പലവട്ടം നിന്നിട്ടുണ്ട്. പിന്നെ പലതും അവന്‍ പറഞ്ഞു. ആകാംഷ കൊണ്ട് ഞാന്‍ ചോദിച്ചു "ഈ പെണ്‍കുട്ടികളെ  seniors എങ്ങനാ ? !! "
അവന്‍ 'സങ്കല്പ കല്യാണം ' 'പ്രൊപോസല്‍' അങ്ങനെ കുറെ ഒക്കെ പറഞ്ഞു
അങ്ങനെ പറഞ്ഞു വന്നപ്പോ അവന്‍ എന്നോട് അവന്റെ കൂട്ടികാരിടെ കഥ പറഞ്ഞു
തനി നാട്ടിന്‍ പുറത്തു കാരി. മിടുക്കി. ഫസ്റ്റ് ഇയര്‍ തന്നെ കുറച്ചു പേര്‍ അവളെ വളക്കാന്‍ നോക്കി നടന്നില്ല . വേറൊരു തേര്‍ഡ് ഇയര്‍ "സീനിയര്‍' ഇവളേം കൊണ്ടേ ഞാന്‍ കോളേജ് വിടൂ  എന്നാ വാശിയില്‍ ഇഷ്ടമാണ് എന്ന് പറഞ്ഞു അവളുടെ പുറകെ നടന്നു.ഈ ആള്‍ക്ക് എത്ര  പെണ്‍കുട്ടികളുമായി പ്രേമം ഉണ്ട് എന്ന് പോലും കണക്കില്ല..ഈ കുട്ടിയുടെ അടുത്ത് മാത്രം യാതൊരു രക്ഷ ഇല്ല . അവന്റെ കസിന്‍ ഈ കുട്ടിയുടെ classmate  ആണ്. രണ്ടു പേരും കൂട്ടുകാരും. അവന്‍ കുസിനോട് പറഞ്ഞു അടുത്ത ഇയര്‍ ഞാന്‍ passout ആകും . എനിക്ക് ഒരു പെണ്ണ് ഉണ്ടേല്‍ അത് അവളാണ് . നീ അവളുടെ ഇഷ്ടങ്ങളും അവളുടെ ഡ്രീംസ്‌ ഒക്കെ ചോദിച്ചു അറിയണം എന്ന് പറഞ്ഞു. അവളുടെ കസിന്‍ അവന്‍ പറഞ്ഞത് വിശ്വസിച്ചു എല്ലാം ചോദിച്ചറിഞ്ഞു. കസിന്‍ ഈ പെണ്‍കുട്ടിയെ ഒരു ദിവസം അവനു പരിചയപെടുത്തി.അന്നവന്‍ വളരെ മാന്യമായി പെരുമാറി. മുന്‍പ് കാണിച്ചതിനെല്ലാം സോറി പറഞ്ഞു .എല്ലാം ഒരു തമാശയാണ് എന്നും.പിന്നെ അവന്‍ അവളുമായി കമ്പനി ആയി എന്ന് പറയേണ്ടല്ലോ. പിന്നെ സംസാരത്തില്‍ അവളുടെ ഡ്രീംസ്‌ ,അവളുടെ ഇഷ്ടങ്ങളെല്ലാം അവന്‍ തന്റെ ഇഷ്ടങ്ങളാക്കി. പതുക്കെ അവള്‍ അവനുമായി ഇഷ്ടതിലായി.അവള്‍ ആലോചിപ്പോ തന്റെ അതെ വിചാരങ്ങള്‍ ഉള്ള മറ്റൊരാള്‍. കോഫീ ,മൂവി ഏറ്റം ഒടുവില്‍ അവന്റെ വീട്ടില്‍ വരെ ചെന്നെത്തി. അവന്‍ അവളെ ശെരിക്കും ഉപയോഗിച്ചു എന്ന് പറയാം. എല്ലാ അര്‍ത്ഥത്തിലും.
അവന്‍ എന്നോട് പറയുക ആരുന്നു ,അവള്‍ വന്നതും ,മൂവി പോയതും നടന്നതുമെല്ലാം ഈ ചെറ്റ അവന്റെ കൂട്ടുകാരുടെ അടുത്ത് പറയും.
അവന്‍ അവളെ ഇട്ടിട്ടു പോകും എന്നതില്‍ യാതൊരു സംശയവും ഞങ്ങള്‍ക്കില്ല. അവന്‍ ഇപ്പൊ ഫൈനല്‍ ഇയര്‍ . ഒരു പക്ഷെ അവളുടെ ഭാവി ...

മറ്റൊരു സുഹൃത്ത്‌ പറയുകയരുന്നു, അവന്റെ കൂടെ പഠിച്ച ഒരുത്തന്‍ ,കണ്ടാല്‍ പാവം ,അവനു ഒരു സെറ്റ് അപ്പ്‌ ഉണ്ട്.പെണ്‍കുട്ടി  MTECH !!!!, ഇവന്  എങ്ങനെ അവളെ കിട്ടി എന്നത് ഇപ്പോഴും ...... അവന്‍ പഠിത്തം നിര്ത്തിയവന്‍ :D കാരണം SUPPLY . ഒരു ചെറിയ comapny ഇല്‍. പോട്ടെ  പ്രേമത്തിന് കണ്ണും കാലും കയ്യും ഒന്നുമില്ലല്ലോ.  പക്ഷെ അവന്‍ വിളിച്ചാല്‍ വിളിപ്പുറത്ത് അവള്‍ ബാംഗ്ലൂര്‍ വരും. ഒരുമിച്ചു രണ്ടു ദിവസം താമസം. അവള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട് അവളെ വിശ്വസിച്ചു വെട്ടില്‍ ഇരിക്കുന്ന അവടെ അമ്മയും അച്ഛനും. പിന്നെ ഇവള്‍ ചതിക്കുന്ന ഭാവി വരന്‍ (Conditions  apply ).. :D 
ഒന്നേ പറയാനുള്ളൂ COMMON SENSE  ഉപയോഗികുക ശെരി ഇതു തെറ്റ് ഇതു എന്നറിയുക.ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.സ്വന്തം റൂം മേറ്റ്‌ ഇനെ പോലും ... നഷ്ടപെട്ടിട്ടു കരഞ്ഞിട്ടു കാര്യമില്ലല്ലോ. ദൈവം എല്ലാവര്ക്കും സുബോധം നല്‍കട്ടെ   അല്ലെ ??!!

Saturday, September 24, 2011

Tension

ഇന്ന് ഉച്ചക്ക് കിടിലന്‍ നോര്‍ത്ത് കര്‍ണാടക ഭക്ഷണം!!!!അതും വീട്ടില്‍ ഉണ്ടാക്കിയത്.എന്റെ പ്രിയ സുഹൃത്ത്‌ അവന്റെ അമ്മ വന്നപ്പോ ഞങ്ങള്‍ എല്ലാരേം വീട്ടില്‍ വിളിച്ചു..in b/w  thanks  dear  for  the  wonderful  lunch !!!! :) മുളപ്പിച്ച പയറും നിലകടലയും പരിപ്പും കൂട്ടിയ ഒരു ഐറ്റം

..എന്റമ്മേ protien ന്റെ കളി.. കൂടെ നല്ല കടല chutney .

 ബ്ളും ബ്ളും ബ്ളും.. 


തിരിച്ചു BIKE ഇല വരുന്നവഴി ആലോചിക്കുവരുന്നു എന്തിനാ നമ്മള്‍ (പ്രത്യേഗിച്ച് ഞാന്‍ ) ചുമ്മാ ആവശ്യമുല്ലതിനും ഇല്ലതതിനും ടെന്‍ഷന്‍ അടിച്ചു വേണ്ടാത്ത മൂഡ്‌ create  ചെയ്യുന്നേ.!! എന്റെ കാര്യം ആണേല്‍ പറയുക വേണ്ട ...ചുമ്മാ ആലോചിച്ചു കൂട്ടി കുത്തി ഇരുന്നങ്ങു ടെന്‍ഷന്‍ അടിക്കും. ഒരു കണക്കിന് എന്നെ ഒത്തിരി സഹായിചിടുണ്ട്. പിന്നീട് ആലോചിക്കുമ്പോ തോന്നും അയ്യേ !!! ഈ നിസാര കാര്യത്തിനോ എന്ന്.. വീണ്ടും same സാഹചര്യം വന്ന മനസ്സില്‍ ഒരു ഐഡിയ എനിക്ക് ഉണ്ടാകും.. വേണ്ട സാരമില്ല അല്ലേല്‍ പോട്ടെ അത് ശേരിആകില്ല എന്ന്..

അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ടെന്‍ഷന്‍!!! ഞാന്‍ normally ചെയ്യാറുള്ളത്  മല മറിക്കുന്ന ടെന്‍ഷന്‍ ഉണ്ടേല്‍ !! :D
1 . എന്റെ BEST ഫ്രണ്ട് ഇനെ ഫോണില്‍ വിളിച്ചു കത്തി അടിക്കും. അല്ലേല്‍ ഈ കാര്യം discuss  ചെയ്യും . ശെരിക്കും പറഞ്ഞാല്‍ സുഹൃത്തുക്കള്‍ ആണ് പലപ്പോഴും നമ്മള്‍ക്ക് വലിയ ആശ്വാസം. പക്വത ഉള്ള ഒരു സുഹൃത്ത്‌ നിങ്ങള്‍ക്കുന്ടെല്‍ അവന്റെ  reply  മതി നിങ്ങള്ക്ക് വല്യ ആശ്വാസം ആകാന്‍..

2 . വീട്ടില്‍ വിളിച്ചു കത്തി അടിക്കും.. അവിടുത്തെ കാര്യങ്ങളൊക്കെ കേട്ട് കഴിയുമ്പോ തന്നെ ഏകദേശം മൂഡ്‌ മാറിക്കിട്ടും

3 . KEYBOARD  വായിക്കും.അത്യാവശ്യം തരക്കേടില്ലാതെ വായിക്കും. സംഗീതം ...മനസിന്‌ ഇത് പോലെ കുളിര്‍മ തരുന്ന വേറെ ഒന്നുണ്ടോ??

4 . ഒരു outing pokuka ചുമ്മാ നടക്കാന്‍ .. വീടിനടുത് 'കളക്ഷന്‍" ഉണ്ടേല്‍ സംഗതി ഉഷാര്‍.  :P . എന്ന് വച്ച് ഞാന്‍ ഒരു വായിനോക്കി അല്ല കേട്ടോ.. അത്യാവശ്യം നോക്കി പോകും :D

ശങ്കരന്‍ വീണ്ടും തെങ്ങേല്‍ എന്ന് parayunna പോലെ ഇത് ഇടയ്ക്കിടെ repeated telecast  ആയി പോക്കൊണ്ടിരിക്കും  .. അപ്പൊ പിന്നെ ഞാന്‍ ഉറങ്ങട്ടെ .. ടെന്‍ഷന്‍ ഇല്ലാതെ :):):) Good night

Friday, September 23, 2011

ചിലര്‍

ഇന്ന് രാവിലെ ഞാന്‍ ആലോചിച്ചു കിടക്കുവാരുന്നു ,സൌഭാഗ്യങ്ങള്‍ കിട്ടുമ്പോള്‍ ഓരോരുത്തരുടെയും പെരുമാറ്റത്തില്‍ വരുന്ന മാറ്റങ്ങള്‍.  ചുമ്മാതല്ല പണ്ട് നമ്മുടെ കാര്‍ന്നോന്മാര്‍ പറഞ്ഞത്  "വന്ന വഴി മറക്കരുത് എന്ന് " .CLOSE FRIENDS ഇന്റെ ഇടയില്‍  ഇത്തരം തെണ്ടിത്തരം ഉണ്ടാവുമ്പോ അത് അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നാണ്  എന്റെ അഭിപ്രായം .
ഈ  ചിന്ത ഉണ്ടാകാന്‍ ഇടയാക്കിയ കാര്യത്തിലേക്ക് പോകാം.
ഞാന്‍ എന്റെ നല്ല സുഹൃത്തുകളെ തിരഞ്ഞെടുക്കുന്നത് ,ഞാന്‍ മാത്രമല്ല ഒരു പക്ഷെ നിങ്ങളും , നമ്മുടെ തന്നെ സ്വഭാവം,നമ്മുടെ തന്നെ ഇഷ്ടങ്ങള്‍ . കുറെ ഒക്കെ നമ്മടെ തന്നെ സ്വഭാവം ഉള്ളവരെ ആയിരിക്കും .നമ്മുടെ ഒരു ഉറ്റ സുഹൃത്ത്‌ , ആളുടെ ജീവിതം അത്ര സുഖകരമായ ഒന്നല്ലരുന്നു .വീട്ടില്‍  കുറച്ചു പ്രശ്നങ്ങള്‍ , കോഴ്സ് complete ചെയ്തു കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ആയില്ല..
എന്റെ തന്നെ മറ്റൊരു സുഹൃത്ത്‌ അവന്‍ കുറെ അധികം reccomend  ചെയ്തിട്ട് ,ഇവന് ഒരു ജോലി വാങ്ങി കൊടുത്തു .ആള് ഭയങ്കര ഹാപ്പി ആയി.  കുറച്ചു സ്നേഹം കൂടി എന്ന് വേണേ പറയാം :) . അങ്ങനെ ഇരിക്കെ അവനു US  ഇല നിന്നും ഒരു ഓഫര്‍ കിട്ടി. അവന്റെ നല്ല സമയം തുടങ്ങി എന്നും പറയാം. വലിച്ചു നീട്ടുന്നില്ല.... അവന്‍ പോയി , ഇടയ്ക്കിടെ മെയില്‍ അയക്കും വല്ലപ്പോഴും.. പിന്നെ അതും ഇല്ലാതായി.. ഓക്കേ ശെരി അവനു തിരക്കാണ്..പോട്ടെ എന്ന് ഞങ്ങളും സമാധാനിച്ചു..  ഒരു 1  year കഴിഞ്ഞു കാണും എനിക്ക് അവന്റെ ഒരു മെയില്‍ വന്നു..
"എന്റെ കല്യാണം  ഉറപ്പിച്ചു , ഈ മാസം ***** തിയതി . നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകണം " കൂടെ attachment
ഞാന്‍ തരിച്ചിരുന്നു പോയി. നീ തീര്‍ച്ചയായും വരണം എന്നോ ,അല്ലേല്‍ ഒരു ഫോണ്‍ കാള്‍ . ഏറ്റം  രസം  അവനു ജോലി  വാങ്ങി കൊടുത്ത ഞങ്ങടെ പ്രിയ സുഹൃത്തിനെ ഒരു 'CC ' വെക്കാന്‍ കൂടി അവന്‍ മറന്നു എന്നതാണ്.
ഞങ്ങള്‍ക്ക് പരിഭവം ഒന്നും ഇല്ല. അവനു നല്ല കാലം ഉണ്ടായതില്‍ സന്തോഷമേ ഉള്ളു.. :)

ഇനി വേറെ categoryil  പെട്ട ഒരാള്‍ കൂടെ ഉണ്ട്.. കക്ഷി "dialogue "  പച്ച  മലയാളത്തില്‍ "തള്ള്" എന്ന് പറയും ....
കക്ഷിയുമായി  സംസാരിച്ച  നമ്മള്‍  വിചാരിക്കും  എന്റമ്മേ  എന്തൊരു  determination

പക്ഷെ കാര്യത്തോട് അടുക്കുമ്പോ .. ദേ കിടക്കുന്നു .. പറയുന്നതൊന്നു കാണിക്കുന്നത് വേറൊന്നു.
പക്ഷെ അങ്ങേരെ ഞാന്‍ കുറ്റം പറയുകയല്ല ,പുള്ളികാരന്‍ പറയുന്നതൊക്കെ ചെയ്യണം എന്ന് ആഗ്രഹമുണ്ട്.. പക്ഷെ ചെയ്തു വരുമ്പോ !!!!  കൊറേ തവണ റിപീറെ ആയപ്പോ പിന്നെ ഞങ്ങള്‍ക്ക് മനസിലായി .. പുള്ളി ഓരോന്ന് പറയുമ്പോ നമ്മള്‍ മനസ്സില്‍ വിചാരിക്കും
"ഉവ്വേ ,ഉവ്വ ഉവ്വേ " " ഹ്മം ഇത് കൊറേ കേട്ടിട്ടുള്ളത :P "

പക്ഷെ എനിക്കിഷ്ടമില്ലാത്തത്  അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ കള്ളം പറയേണ്ട കാര്യമില്ല. നല്ല പെട കൊടുക്കേണ്ട ടൈം ആയെന്നു അര്‍ഥം
അല്ലെങ്കി ബാക്കി ഉള്ളവരെ മണ്ടന്മാരാക്കി  സംസാരിക്കുക എന്നത് അവനു രസമാണ് .. കൊറേ കഴിയുമ്പോ അവനെ ആരും വക വെക്കാതെ വരും. അപ്പൊ മനസിലാക്കി കൊള്ളും 

Friday, September 16, 2011