Monday, May 28, 2012

another Sunday

ചൂട് കട്ടന്‍ കാപ്പി കുടിച്ചോണ്ട് പത്രം വായിക്കാന്‍ പണ്ട് ഇഷ്ടമാരുന്നു.. ഇപ്പൊ കാപ്പി മാത്രം കുടിക്കാന്‍ ഇഷ്ടം !!! ഈ നാറിയ രാഷ്ട്രിയ നാടക വാര്‍ത്തകള്‍ വായിച്ചാല്‍ ഇന്ത്യയില്‍ നിന്ന് കേട്ട് കെട്ടാന്‍ തോന്നും ... ആകൊഷിക്കുവല്ലേ പത്രങ്ങള്‍ !!! TV  വെച്ചാലും തഥൈവ..
രാവിലെ അമ്മ കുരബന കൂടാന്‍ പോകുന്നെ ഇപ്പൊ പൊക്കോണം എന്ന് ഉറക്കെ പറയുന്നത് കേട്ടു. ഇന്ന് ആകെ 2 കുര്‍ബാനയെ ഉള്ളു പോലും .ഈ രാവിലെ പോകാന്‍ അല്ലേല്‍ തന്നെ മടിയാ. വൈകുന്നേരം ആകുമ്പോ വലിച്ചു നീട്ടിയ പ്രസംഗം കാണില്ല.. പലപ്പോഴും തോന്നിയ ഒരു കാര്യമാ ..എന്തിനാ ഈ അച്ചന്മാര്‍ അറിയന്മേലാത്ത സാഹിത്യം ഒക്കെ അടിക്കുന്നത് ..
"ജീവിത വീക്ഷണത്തിലൂടെ നോക്കുമ്പോ ..." !!
എന്താണ് അച്ഛാ ഈ ജീവിത വീക്ഷണം ?
പിന്നെ 'കാരുണ്യത്തിന്റെ നിറകുടമായ നമ്മുടെ ദൈവം തമ്പുരാന്‍ തന്റെ കരസ്പര്‍ശത്താല്‍  .... '
ഇത് കേള്‍ക്കുമ്പോ ഞാന്‍ ഉറങ്ങാന്‍ തുടങ്ങും ..

 പത്രം തിരിച്ചു വെച്ച് പല്ലുതേക്കാന്‍ ബ്രഷ് എടുത്തോണ്ട് ക്ലോക്കില്‍ നോക്കിയപ്പോ ടൈം ഇപ്പോഴും 7 !! ഹ besstt ... ക്ലോക്ക് ചത്തിരിക്കുവ.. ഇപ്പൊ സമയം 8 .30  ..  NB :ഇന്നും പല്ല് തേക്കാതെ ആണ് കാപ്പി കുടിച്ചേ . ;-)
ആ ഇനി കുടുംബ സമ്മേളനം ഉണ്ടു 10  മണിക്ക്.. ആ കുര്‍ബാനയ്ക്ക് പോകാം. പോകേണ്ടന്നു വിചാരിച്ചതാ .. മറ്റൊന്നും കൊണ്ടല്ല കാര്‍ന്നോന്മാരുടെ കത്തി അടി unsahikkable  ആയോണ്ട് മാത്രം ...എന്തിനു അവരെ കുറ്റം പറയണം ഈ ഞാന്‍ തന്നെ ഒരു ഒന്നൊന്നര കത്തി അല്ലെ. ബാംഗ്ലൂര്‍ വിശേഷം മാത്രം മതി ,ഞാന്‍ ഒരു 2 -3 hours  പിടിച്ചു നില്‍ക്കും  ..പിള്ളേര് സെറ്റ് ഒന്നും കാണില്ല..കുടുംബയോഗം അല്ലരുന്നെ വായിനോട്ടം എങ്കിലും നടക്കും

അപ്പൊ ശെരി കുളിക്കട്ടെ .ടാറ്റാ

മണി 12 കഴിഞ്ഞു ...ഈശ്വരാ അധ്യക്ഷ പ്രസംഗം ഇത്രെമോ ?? ടോമിപാപ്പന്‍ കത്തി അടി നിര്‍ത്തുന്ന ലക്ഷണമില്ല .. ഫുഡ്‌ അടിച്ചിട്ട് പോകാം എന്ന് വിചാരിച്ച സമ്മതിക്കില്ല അല്ലെ?

ഫുഡ്‌ അടിക്കാന്‍ പ്ലേറ്റ് ആയി നിക്കുമ്പോ ടെ jameskutty ചായന്‍ ,
"ഡാ നീ പ്ലേറ്റ് അവിടെ വെച്ചിട്ട്,അപ്പുറത്തെ ടേബിള്‍  അതൊക്കെ ഒന്ന് വെളമ്പി കൊടുക്ക്‌ ""
grrrr !!! കൊറച്ചു മുന്‍പ് വെല്ലുവിളിചിട്ടാ ഈ പ്ലേറ്റ് ഉമായി വന്നെ ..  കൂടെ ഉണ്ടാരുന്നു രണ്ടു സഹോദരന്മാര്‍ 'വാ ചേട്ടായി ,നമ്മുക്ക് സഹായിക്കാം ' എന്ന് പറഞ്ഞപ്പോ "നീ വേണേ പൊക്കോ but  എനിക്ക് നീ ബീഫ് നന്നായി തട്ടിയെക്കണം ;-)" എന്ന് പറയേണ്ടിയിരുന്നില്ല ..സാരമില്ല അവന്മാര്‍ ചിരിചോട്ടെ :)

അവസാനം എനിക്കും കിട്ടി പ്ലേറ്റ് ..കാറെരിംഗ് പിള്ളേരെ സഹായിചോണ്ടാവനം നല്ല പശി ..
"ചേട്ടാ ആ ബീഫ് കൊറച്ചു കൂടെ ഇട്ടോ ..പിന്നെ കൊറച്ചു മീന്‍ കറി .. ;-) "
അപ്പൊ ശെരി ഞാന്‍ ഇതൊന്നു തീര്‍ക്കട്ടെ

Wednesday, May 23, 2012

മനസ്സും ചിന്തയും

തുറന്നിട്ടിരിക്കുന്ന ഒരു ജനാല ആണ്  മനസ്. ആരും പറഞ്ഞിട്ടോ ആഗ്രഹിചിട്ടോ അല്ല  കാറ്റും വെളിച്ചവും കടന്നുവരുന്നത്. അത് പോലെ  Day to  day  lifilതുറന്നിട്ട മനസിലേക്ക് എന്തൊക്കെ ചി ന്തകള്‍ എന്ന് വരും എന്ന് പ്രവചിക്കാന്‍  സാധ്യമല്ല. നമുക്ക് ചുറ്റും നമുക്കിടയിലും വര്‍ണാഭാമായതും   എന്നാല്‍ ഒളിമങ്ങിയതുമായ ഒരുപാട് ചിന്തകളുടെ നിറക്കൂട്ടുകള്‍ സമ്മാനിച്ചുകൊണ്ടാണ് ഓരോ നിമിഷവും കൊഴിയുന്നതും. മനസിന്റെ പടികള്‍ ചവിട്ടി കയറി പോകുന്ന ഈ ചിന്തകളുടെ എല്ലാം പിറകെ പാഞ്ഞ് മനസിന്റെ താളലയങ്ങള്‍ തെറ്റാനുള്ള probability വളരെ കൂടുതല്‍ ആണ് .
ചിന്തകളെ പിടിച്ചു വെക്കാന്‍ കഴിയില്ല എന്നാല്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കണം .. അത് അത്ര എളുപ്പവുമല്ല ..
വിപരീത ചിന്തകള്‍ മനസില്‍ തളംകെട്ടുമ്പോള്‍ അവയെ താലോലിച്ചാല്‍ കുഴപ്പമില്ലെന്ന് കരുതരുത്.ചിലത് ജീവിതചര്യ തന്നെ മാറ്റി മറിക്കുന്നതരത്തില്‍ അപകടകാരി ആണ്

എനിക്ക് തോന്നുന്നത് ,ഒരാള്‍ ഒരു തരത്തിലുള്ള പ്രലോഭനത്തിലും വീഴില്ല എന്നും ,അവയ്ക്ക് എന്റെ ജീവിതത്തില്‍ ഒരു സ്ഥാനവുമില്ല എന്ന് പറഞ്ഞാലും ചില സന്ദര്‍ഭങ്ങളില്‍ ഒഴിഞ്ഞു മാറാന്‍ കഴിയില്ല .കണ്ണിലൂടെ കാണുന്നവയ്ക്കും കാതിലൂടെ കേള്‍ക്കുന്നവയ്ക്കും വേരുറപ്പിക്കാന്‍ ഇടം കൊടുത്തു പോയാല്‍ പിന്നെ എന്തൊക്കെ പ്രതിജ്ഞ എടുത്തിട്ടും കാര്യമില്ല.

പിന്നെ എങ്ങനെ ??
ഒരു വഴി ആവശ്യമില്ലാത്ത ചിന്തകളും പ്രലോഭനഗളും  ഉളവാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ചിന്തകള്‍ മൂടുപടലങ്ങളായി മാറുമ്പോള്‍ ഇഷ്ടമുള്ള മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുക.ഉദാഹരണത്തിന് മനസിന്‌ കുളിര്‍മ പകരുന്ന പട്ടു കേള്‍ക്കുകയോ , കൂട്ടുകാരുമായി നര്‍മ സല്ലാപത്തില്‍ എര്പെടുകയോ , ഒരു outing പോകുകയോ ചെയ്യുന്നതൊക്കെ സഹായിക്കാം 

Monday, May 21, 2012

A wonderfull story

നമുക്ക് പിരിയാമെന്ന ഭാര്യയുടെ വാക്കുകള്‍ ഭര്‍ത്താവില്‍ ഞെട്ടലുളവാക്കി. അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികഞ്ഞിരുന്നില്ല. അവര്‍ തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. ''എന്തുപറ്റി? എന്താണ് കാരണം?'' ഭര്‍ത്താവ് ചോദിച്ചു. ''ഞാന്‍ മടുത്തു'' ഭാര്യ പറഞ്ഞു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്വഭാവവും താല്പര്യങ്ങളും എതിര്‍ ധ്രുവങ്ങളിലായിരുന്നു. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെയായിരുന്നു അവരുടെ വിവാഹം. ജീവിതം ആഘോഷിക്കണമെന്ന ചിന്തയായിരുന്നു അവള്‍ക്ക്. എന്നാല്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിന് എപ്പോഴും ജീവിതം ഗൗരവം നിറഞ്ഞതായിരുന്നു. തന്നെ ഭര്‍ത്താവ് വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ല, ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നില്ല എന്നൊക്കെയുള്ള ചിന്തകള്‍ ഭാര്യയില്‍ വീര്‍പ്പുമുട്ടല്‍ സൃഷ്ടിച്ചു. അതാണവരുടെ ബന്ധം തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയത്. മുറിയില്‍ നിശബ്ദത തളംകെട്ടിനിന്നു. ഇത്രയും പ്രധാനപ്പെട്ടൊരു കാര്യം പറഞ്ഞിട്ടും ഭര്‍ത്താവ് പ്രതികരിക്കാതിരുന്നപ്പോള്‍ ഭാര്യയുടെ വാശികൂടി.

''നിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?'' അവസാനം അയാള്‍ ചോദിച്ചു.
മുറ്റത്തുനില്ക്കുന്ന ഉയരമുള്ള മാവിലേക്ക് വിരല്‍ ചൂണ്ടിയിട്ട് ഭാര്യ പറഞ്ഞു, ''മരത്തിന്റെ മുകളിലുള്ള കിളിക്കൂട്ടിലെ പക്ഷിക്കുഞ്ഞിനെ എനിക്കെടുത്തുതരുമോ? ബാക്കിക്കാര്യങ്ങള്‍ അപ്പോള്‍ പറയാം.'' ഭര്‍ത്താവിന് മരത്തില്‍ കയറാന്‍ അറിയില്ലെന്നത് അവള്‍ക്കറിയാമായിരുന്നു. തനിക്കുവേണ്ടി അങ്ങനെയൊരു റിസ്‌ക്കെടുക്കാന്‍ അദ്ദേ ഹം തയാറാകുമോ എന്നറിയുന്നതിനും, തന്റെ ആഗ്രഹങ്ങള്‍ പരിഗണിക്കുന്നില്ലെന്നുള്ള ചിന്തയില്‍ നിന്നുമാണ് വിചിത്രമായ ആഗ്ര ഹം പ്രകടിപ്പിച്ചത്. ''രാവിലെ മറുപടി പറയാം'' അയാള്‍ പറഞ്ഞു.

പ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ ഒരു കത്തിരിക്കുന്നത് കണ്ടു. കയ്യക്ഷരം കണ്ടപ്പോള്‍ ഭര്‍ത്താവ് എഴുതിയതാണെന്ന് അവള്‍ക്ക് മനസിലായി. ''പ്രിയപ്പെട്ട നിമ്മി, ക്ഷമിക്കണം. മരത്തില്‍ കയറാന്‍ എനിക്കറിയില്ല. എന്നാല്‍, എന്റെ ഭാഗം മുഴുവന്‍ കേള്‍ക്കാന്‍ തയാറാകണം.'' ആദ്യത്തെ വരി വായിച്ചപ്പോള്‍ അവളുടെ ഹൃദയമിടിപ്പുകൂടി. ''നീ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, ടി.വി., മൊബൈല്‍ഫോണ്‍ തുടങ്ങിയവ കേടായാല്‍ അത് എനിക്ക് നന്നാക്കാന്‍ ബുദ്ധിമുട്ടില്ല. നമ്മുടെ വീടിന്റെ താക്കോല്‍ നിന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടാല്‍, വാതില്‍ ചവിട്ടിത്തുറക്കാന്‍ പ്രയാസമില്ല. നിനക്ക് യാത്രകള്‍ പൊതുവേ ഇഷ്ടമാണല്ലോ. പുതിയ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ വഴിതെറ്റാതെ നോക്കാന്‍ എനിക്ക് കഴിയും. നിനക്ക് കൂടെക്കൂടെ ഉണ്ടാകുന്ന കൈകഴപ്പ് വരുമ്പോള്‍ തിരുമ്മിത്തരുന്നതിനും പ്രയാസമില്ല.'' ഈ തീരുമാനങ്ങള്‍ സമ്മതമാണെങ്കില്‍ കതക് തുറക്കുക എന്ന അഭ്യര്‍ത്ഥനയോ ടെയായിരുന്നു ആ കുറിപ്പ് അവസാനിപ്പിച്ചിരുന്നത്. കത്തു വായിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് എത്ര നിഷ്‌കളങ്കനാണെന്ന് അവള്‍ക്ക് തോന്നി.

അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരവും പിടിച്ച് ചിരിച്ചുകൊണ്ട് നില്ക്കുന്ന ഭര്‍ത്താവിനെയാണ് കതകു തുറന്നപ്പോള്‍ കണ്ടത്.