Wednesday, March 21, 2012

വെറുതെ അത് നടക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങള്‍

"ദൈവമേ അവള്‍ക്കു ഒന്നും വരുത്തരുതേ "
തൂവല എടുത്തു കണ്ണുതുടച്ച്‌ കൊണ്ട്  ICU ഉള്ളിലോട്ടു നോക്കുമ്പോഴും ,മനസ്സിലെ കുറ്റബോധം എന്റെ കണ്ണുകളെ അലക്ഷ്യമാക്കി കൊണ്ടിരിക്കുന്നു . eyy ഞാനാരിക്കില്ല കാരണം.
അല്ലെങ്കില്‍ തന്നെ അതിലും എത്രയോ  വലിയ പ്രതിസന്ധികള്‍ കൂടി  അവള്‍ കടന്നു പോയിരിക്കുന്നു.
"വാടാ സമയം ഒത്തിരി എടുക്കും ഒരു ചായ കുടിച്ചു വരാം"  താല്പരയമില്ലതിരുന്നിട്ടും എന്തോ വിനയന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ canteenilekku  പോയി. അവന്റെ ഈ വിളി യില്‍ പലതും മനസ്സില്‍ കൂടി മിന്നി മറഞ്ഞു..ഏതാണ്ട് ഒരു മൂന്നു മൂന്നര വര്ഷം പിന്നിലോട്ടു
"വാടാ,പണി ഇല്ലേല്‍ ഒരു ചായ കുടിച്ചിട്ട് വരാം"
"പിന്നെ അവനു മല മറിക്കുന്ന പണി അല്ലെ. എണീറ്റ് വാടാ ജാഡ കാണിക്കാതെ "
"ചലോ ചലോ ചലോ "
ഈ രണ്ടു ജല്പനങ്ങളില്‍  ഒന്ന് വിനയന്റെ ആണ് ,മറ്റു രണ്ടെണ്ണം വൈഷ്ണവിയും,സുകന്യയും
ഹ ഇവരാണ് എന്റെ സുഹൃത്തുക്കള്‍ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞാല്‍ ,ഞങ്ങള്‍ നാല് പേരും അറിയാതെ ഒന്നും ഞങ്ങടെ ജീവിതത്തില്‍ നടക്കാറില്ല. ഈ ആകാശത്തിന്റെ കീഴില്‍ എന്തെല്ലമുണ്ടോ അതെല്ലാം ഞങ്ങളുടെ ചായ കോപ്പയിലെ കൊടുംകാറ്റുകള്‍ ആയിരിക്കും.ഈ കൂട്ടത്തില്‍ വൈഷ്ണവി ആണ് അല്പമെങ്കിലും സീരിയസ്.എന്തിനെയും സംശയതോടെ നോക്കി കണ്ടു ചോദ്യം ചെയ്യുന്ന അവളെ എന്തുകൊണ്ടോ എനിക്ക് പ്രത്യേക അടുപ്പം തോന്നി .അത് ഏതാര്‍ഥത്തില്‍ ആണേലും. പക്ഷെ ആ ഇഷ്ടം ചുമ്മാതങ്ങു  പറഞ്ഞു കൊളമാക്കാന്‍ എനിക്ക് ഇഷ്ടമില്ല. അതവള്‍ പുചിച്ചു തള്ളുക തന്നെ ചെയ്യും.
ഒരു പക്ഷെ പിന്നെ ഈ സുഹൃത്ബന്ധം തന്നെ ഉണ്ടായെന്നു വരില്ല.
അതിനും ഞാന്‍ പോംവഴി കണ്ടെത്തി.അല്പോം കടന്ന കൈ ആണേലും.
.വിഷു ആകൊഷിക്കാന്‍ അന്ന് സുകന്യ നാട്ടിലാരുന്നു.ഒരു ദിവസം രണ്ടും കല്‍പ്പിച്ചു ഞാന്‍ അവളോട്‌ പറഞ്ഞു.ഒരു പാട് രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ട് കണ്ടുപിടിച്ചത്
"എനിക്ക് സുകന്യ ഇല്ലഞ്ഞിട്ടു എന്തോ ഒരു മിസ്സിംഗ്‌ ഫീലിംഗ്."
"ഓഹോ മകനെ അതെന്താണ് അങ്ങനത്തെ ഒരു മിസ്സിംഗ്‌ ..ഹ്മ്മം "!!? "
"ആ എനിക്കറിയില്ല.കൈ വിട്ടു പോയോ എന്നൊരു doubt !!"
"ആഹ അത്രേം വരെ എത്തിയോ !! കൊള്ളാല്ലോ മിണ്ടാപൂച്ച .."
"നീ എന്നെ സഹായിക്കണം.പറ്റില്ല എന്ന് പറയരുത്"
"പിന്നെ അതിനു നീ വേറെ ആളെ നോക്ക്.,എനിക്കിതല്ല പണി "
" ഹ മൊത്തം കേള്‍ക്കു.. നീ ഒന്നും ചെയ്യേണ്ട  .അവളുടെ മനസ്സില്‍ ആരെലം ഉണ്ടോ എന്നറിയണം. നീ പറ്റില്ല  എന്ന് പറയരുത്.ഇന്ന് മുതല്‍ ഞാന്‍ അവളെ നിരീക്ഷിക്കാന്‍ പോവ്വാ  "
ഇത്രേം പറഞ്ഞു കഴിഞ്ഞതും എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ തോന്നിയില്ല ..എടാ ഭയങ്കര നീ ഒരു ഭൂലോക കോഴി തന്നെ എന്ന് എന്നോട് തന്നെ വിളിച്ചു കൂവാന്‍ തോന്നി.പാവം സുകന്യയു മായി പ്രണയം അഭിനയിച്ചു വൈഷ്ണവിയുമായി അടുക്കുക ..അപ്പോള്‍ ആര്‍ക്കും സംശയം തോന്നില്ലല്ലോ 

ആദ്യമൊക്കെ അത്ര കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് എന്റെ അഭിനയത്തില്‍ വീണു വൈഷ്ണവി എന്നെ സഹായിക്കാം എന്നേറ്റു. ഇനി വൈഷ്ണവിയുമായി  അടുക്കണം ... aa  God  please  help  me  that  ‌ time .
പിന്നെ പിന്നെ ഞങ്ങളുടെ നടത്തങ്ങളിലും പാര്‍ട്ടി കളിലും ഞാന്‍ വൈഷ്ണവിയുടെ കൂടെയായി നടത്തം. സുകന്യയെ വര്‍ണിച്ചു അവളെ പുകഴ്ത്തിയും പരിഭവം പറഞ്ഞും

"ഇന്ന് എവിടെയാ അപ്പൊ രാത്രി പകലക്കേണ്ടത് ?"
സുകന്യയുടെ ജന്മദിനം അടിച്ചു പൊളിക്കാന്‍ വിനയന്‍ പ്ളാന്‍ ഇടുന്നു.
അവസാനം നറുക്ക് വീണത്‌  pasta hub ..
pasta യുടെ ടേസ്റ്റ് വര്‍ണിച്ചു നടക്കുന്നതിനിടയില്‍ ആണ്  സുകന്യ അച്ഛന്‍ അവളെ കെട്ടിച്ചുവിടാന്‍ പ്ളാന്‍ ഇടുന്ന കാര്യം പറഞ്ഞത്
എന്തോ അപ്പൊ പെട്ടന്ന് എനിക്ക് പറയാന്‍ തോന്നി
"അങ്ങനെ നിന്നെ ഞാന്‍ കെട്ടിച്ചു വിടില്ല.. ഞാന്‍............. അല്ല ഞങ്ങളൊക്കെ സമ്മതിക്കേണ്ടേ "
"ഹ ഹ ഹ .. ആണോടാ  " വൈഷ്ണവി കൂടെ കൂടി
സുകന്യയുടെ ഒന്നുമറിയാത്ത ആ പാവം നില്‍പ്പ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു

മനസിന്റെ കടിഞ്ഞാണ്‍ ആര്‍ക്കും പെട്ടന്ന് കിട്ടില്ല എന്നത് ശെരി ആന്നു എന്ന് കാലം തെളിയിച്ചു..
ഞങ്ങളുടെ സംസാരങ്ങള്‍ക്കിടയില്‍ എപ്പഴോ വൈഷ്ണവിക്കു തിരിച്ചു എന്നോട് പ്രണയം .. ഞാന്‍ ആഗ്രഹിച്ചതും ..ഞങ്ങള്‍ ഫോണില്‍ കൂടെയും gtalk  കൂടെയും സംസാരിച്ചു തുടങ്ങി.അതീവ രഹസ്യമായി.
അപ്രതീക്ഷിതമായാണ്  അന്ന് സുകന്യ എന്നെ costa cofee വിളിച്ചോണ്ട് പൊയ് പറയുന്നത്. ഒരു പാട് നേരം മിണ്ടാതിരുന്നു ഒടുവില്‍ അവള്‍ പറഞ്ഞു
"OK . see എനിക്ക് തോന്നിയ ഒന്ന് ഞാന്‍ പറയാം. രാഹുല്‍ അന്ന് പറഞ്ഞത് സീരിയസ് ആയി ആണ് എന്ന് ഞാന്‍ വിചാരിക്കുന്നു..എന്നെ കെട്ടിച്ചു വിടാതിരിക്കാന്‍ ഉള്ള പണികള്‍ തുടങ്ങിക്കോളൂ .." ഇത് പറഞ്ഞു ചിരിച്ചു കൊണ്ട് അവള്‍ നടന്നു മാറി .. ഉടന്‍ തന്നെ എനിക്ക് ഒരു sms " എന്നെ എപ്പഴാ വിളിച്ചിറക്കി കൊണ്ട് പോകുന്നെ " ഇത് ഒരു ഞെട്ടലോടെ വായിച്ചു ഞാന്‍ വൈഷ്ണവിയുടെ അടുക്കലേക്കു ഓടി .ഞങ്ങള്‍ കുറെ നേരം ഒന്നും മിണ്ടിയില്ല..
പിന്നീടു അറിഞ്ഞു ഞാന്‍ തമാശക്ക് പറഞ്ഞതും കളിച്ചതും അവള്‍ നിസ്വാര്‍ഥ പ്രണയമെന്നു വിശ്വസിച്ചിരുന്നു.. എപ്പഴോക്കെയോ അവള്‍ എന്നെ പ്രണയിച്ചു തുടങ്ങി . അതിനെ അവള്‍ വര്‍ണ്ണിച്ചത് " പേര്‍സണല്‍ പ്രണയം"..
ഞാന്‍ ഒരു പെണ്‍കുട്ടിക്ക് ആശ കൊടുത്തു വഞ്ചിച്ചോ?? ദൈവമേ ഞാന്‍ എന്റെ കൂടെ വളര്‍ത്തി കൊണ്ട് വന്ന മൂല്യങ്ങള്‍ എവിടെ പോയി.. പ്രണയം അന്ധമാണ്‌ എന്നത് സത്യം.. ഞാന്‍ എന്റെ പ്രിയ സുഹൃത്തിന്റെ വികാരങ്ങള്‍ക്ക് ഒരു വിലയും കൊടുത്തില്ലല്ലോ !!! ഒന്നും ആലോചിക്കാതെ !!!

 ..അവസാനം സത്യം പറയേണ്ടി വന്നു.സുകന്യ ജോലി രാജി വെച്ച് പോകുമെന്ന്നു ഞങ്ങള്‍ കരുതിയില്ല..
ഞാനും വൈഷ്ണവിയും വിവാഹിതരായത് പിന്നീടുള്ള കഥ.സുകന്യയെ ഞങ്ങള്‍ നേരിട്ട് വീട്ടില്‍ പോയി ക്ഷണിച്ചതാണ്.. പക്ഷെ ഞങ്ങള്‍ക്ക് അവളുടെ ഒരു കാര്‍ഡ്‌ കിട്ടി ,കല്യാണത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് , "എല്ലാ മംഗളങ്ങളും നേരുന്നു ..സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം സുകു "..പിന്നീട് contact  ചെയ്യാന്‍ നോക്കി. അവള്‍ ഫോണ്‍ നമ്പര്‍ മാറ്റി കാണണം ..

ഇപ്പൊ ഈ കാന്റീനില്‍ നിക്കുമ്പോ  മൂന്നു  വര്ഷം പിന്നിട്ടിരിക്കുന്നു .. വിനയന്റെ ഭാര്യ കുട്ടിക്ക് ചായ കൊടുക്കുന്നത് ആകാംഷയോടെ ഞാന്‍ നോക്കി.. എന്റെ സ്വപ്നങ്ങളെല്ലാം വെറും നഷ്ടങ്ങളായി മാറിയോ ? വൈഷ്ണവിയും ഞാനും രണ്ടു ശരീരവും രണ്ടു മനസുമായി  ഒരു കൂരക്കു കീഴില്‍.. മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിച്ചു തകര്‍ക്കുന്നു.  ego clashes !!!
ഒരു പക്ഷെ സുകന്യക്ക് ഞാന്‍ തമാശക്ക് കൊടുത്ത ആശ ,അവളുടെ നിരാശയായി മാറി അത് ശാപമായി ഞങ്ങളുടെ ......സുകന്യ ഒരു കല്യാണം പോലും.. എന്റെ കണ്ണ് നിറഞ്ഞത്‌ കണ്ടിട്ടാവണം വിനയന്‍ അടുത്ത് വന്നു ..
"നിന്നോട് അപ്പോള്‍ പറയാന്‍ തോന്നിയില്ല....അവള്‍ക്കു...... ബ്രെയിന്‍ tumour ആണ് ..അല്പം critical  ആണ്... രക്ഷപെടുമോ എന്ന് .....!! "



Monday, March 12, 2012

നിദ്ര -review

ഭരതന്റെ മകന്‍ എന്ന label കുറച്ചധികം പതിച്ചു നല്‍കാവുന്ന സംവിധായകന്‍ ആണ് sidhardh , നിദ്ര അത് തെളിയിക്കുന്നു
കഥ,കാസ്റിംഗ് തീരെ പോര.ഒരു movement തോന്നുന്നേ ഇല്ല. എന്നാല്‍ എനിക്ക് തോന്നുന്നു നിദ്ര കുറെ അധികം പച്ചയായ യാധാര്ധ്യങ്ങള്‍ വരച്ചു കാണിക്കുന്നുണ്ട് .

സ്വാര്‍ത്ഥത -- പലപ്പോഴും സ്നേഹബന്ധങ്ങള്‍ക്ക്‌ വിലങ്ങു തടി ആകുന്നത്‌ . നായകനായ രാജു അവന്റെ ലോകമായി കണക്കാക്കുന്ന വനാന്തരത്തിലെ മനോഹര കുടില്‍ ,അവന്റെ  ഇഷ്ടങ്ങള്‍ക്ക് യാതൊരു വിലയും കൊടുക്കാതെ അത് resort  പണിയാന്‍ അച്ഛനെ സ്വാധീനിക്കുന്ന ജിഷ്ണു ചെയ്ത ചേട്ടന്റെ റോള്‍. ജിഷ്ണു അല്ലാതെ മറ്റാരേലും ആരുന്നേല്‍ അത് നന്നായേനെ. സ്ഥായി ആയി ഒരേ ഭാവം മാത്രം

പിന്നെ ഒന്ന് എടുത്തു പറയേണ്ടത് റീമ യുടെ റോള്‍ ആണ്. റീമാ യുടെ career ഇലെ ഏറ്റം മികച്ച റോള്‍ എന്ന് പറയാം.
അശ്വതി - ഭൂരിഭാഗം ചെറുപ്പക്കാരും  ആഗ്രഹിക്കുന്ന ഒരു ഭാര്യ . രാജുവിന്റെ അസുഖം അറിഞ്ഞിട്ടു പോലും "അവനെ" അവളുടെ ആക്കി. എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും ,അവനെ വിട്ടു പോകാതെ അവനോടൊപ്പം നിന്ന്. റീമയുടെ character  ഇന്ന് എവിടെയേലും കണ്ടെത്തിയാല്‍ !!! best  example  for  true sincere love .. മാസങ്ങളോളം അല്ലേല്‍ വര്‍ഷങ്ങളോളം പ്രണയിച്ചിട്ടു ,സ്വന്തം താല്പര്യം മാത്രം ആലോചിച്ചു  വളരെ നിസാരമായി ഇത് ശെരി ആകില്ല   എന്ന് ടാറ്റാ പറഞ്ഞു മറ്റൊരാളെ തേടി നടന്നു അവസാനം ഏതേലും ഒരുത്തന്റെ അല്ലേല്‍ ഒരുത്തിടെ തലേല്‍ വീഴുന്ന ഇവര്‍  ,ഇവള്‍ക്കൊരു അപവാദം ആണ്

 ഒരിക്കല്‍ ഭ്രാന്ത് വന്ന നായകനെ ആ കണ്ണിലൂടെ അല്ലാതെ നോക്കാന്‍ സമൂഹം തയ്യാറല്ല .അവനെ വീണ്ടും ഭ്രാന്തനക്കുന്നത്  അത് തന്നെ ആണ്
സാഹാച്ചര്യം കൊണ്ട് തെറ്റ് ചെയ്തു പോയി ,എന്നാല്‍ മനസ്താപം കൊണ്ട് തെറ്റ് തിരുത്തി ഒരു നല്ല ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എത്ര പേരെ നാം അങ്ഗീകരിക്കും?
കുറ്റപെടുതല് കളും , ഒട്ടപെടുത്തലും ..

ഒരു സംവിധായകന്‍ എന്നാ രീതിയില്‍ സിദ്ധാര്‍ത് കഴിവ് തെളിയിച്ചിരിക്കുന്നു എന്നാല്‍ remake  ആണേല്‍ കൂടി കഥ സത്ത്  കൊഴുപ്പിക്കാന്‍ പരാജയപ്പെട്ടു .അത് പോലെ തന്നെ background  score ,നന്നാക്കാമാരുന്നു  climax അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്  കുറെ നാളുകള്‍ക്കു ശേഷം ചിത്രീകരണത്തിലെ പുതുമ നിദ്ര കൊണ്ടുവെന്നതില്‍ സംശയമേ വേണ്ട
ഞാന്‍ ഇതിനു  6 /10 കൊടുക്കും :)