Monday, March 12, 2012

നിദ്ര -review

ഭരതന്റെ മകന്‍ എന്ന label കുറച്ചധികം പതിച്ചു നല്‍കാവുന്ന സംവിധായകന്‍ ആണ് sidhardh , നിദ്ര അത് തെളിയിക്കുന്നു
കഥ,കാസ്റിംഗ് തീരെ പോര.ഒരു movement തോന്നുന്നേ ഇല്ല. എന്നാല്‍ എനിക്ക് തോന്നുന്നു നിദ്ര കുറെ അധികം പച്ചയായ യാധാര്ധ്യങ്ങള്‍ വരച്ചു കാണിക്കുന്നുണ്ട് .

സ്വാര്‍ത്ഥത -- പലപ്പോഴും സ്നേഹബന്ധങ്ങള്‍ക്ക്‌ വിലങ്ങു തടി ആകുന്നത്‌ . നായകനായ രാജു അവന്റെ ലോകമായി കണക്കാക്കുന്ന വനാന്തരത്തിലെ മനോഹര കുടില്‍ ,അവന്റെ  ഇഷ്ടങ്ങള്‍ക്ക് യാതൊരു വിലയും കൊടുക്കാതെ അത് resort  പണിയാന്‍ അച്ഛനെ സ്വാധീനിക്കുന്ന ജിഷ്ണു ചെയ്ത ചേട്ടന്റെ റോള്‍. ജിഷ്ണു അല്ലാതെ മറ്റാരേലും ആരുന്നേല്‍ അത് നന്നായേനെ. സ്ഥായി ആയി ഒരേ ഭാവം മാത്രം

പിന്നെ ഒന്ന് എടുത്തു പറയേണ്ടത് റീമ യുടെ റോള്‍ ആണ്. റീമാ യുടെ career ഇലെ ഏറ്റം മികച്ച റോള്‍ എന്ന് പറയാം.
അശ്വതി - ഭൂരിഭാഗം ചെറുപ്പക്കാരും  ആഗ്രഹിക്കുന്ന ഒരു ഭാര്യ . രാജുവിന്റെ അസുഖം അറിഞ്ഞിട്ടു പോലും "അവനെ" അവളുടെ ആക്കി. എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും ,അവനെ വിട്ടു പോകാതെ അവനോടൊപ്പം നിന്ന്. റീമയുടെ character  ഇന്ന് എവിടെയേലും കണ്ടെത്തിയാല്‍ !!! best  example  for  true sincere love .. മാസങ്ങളോളം അല്ലേല്‍ വര്‍ഷങ്ങളോളം പ്രണയിച്ചിട്ടു ,സ്വന്തം താല്പര്യം മാത്രം ആലോചിച്ചു  വളരെ നിസാരമായി ഇത് ശെരി ആകില്ല   എന്ന് ടാറ്റാ പറഞ്ഞു മറ്റൊരാളെ തേടി നടന്നു അവസാനം ഏതേലും ഒരുത്തന്റെ അല്ലേല്‍ ഒരുത്തിടെ തലേല്‍ വീഴുന്ന ഇവര്‍  ,ഇവള്‍ക്കൊരു അപവാദം ആണ്

 ഒരിക്കല്‍ ഭ്രാന്ത് വന്ന നായകനെ ആ കണ്ണിലൂടെ അല്ലാതെ നോക്കാന്‍ സമൂഹം തയ്യാറല്ല .അവനെ വീണ്ടും ഭ്രാന്തനക്കുന്നത്  അത് തന്നെ ആണ്
സാഹാച്ചര്യം കൊണ്ട് തെറ്റ് ചെയ്തു പോയി ,എന്നാല്‍ മനസ്താപം കൊണ്ട് തെറ്റ് തിരുത്തി ഒരു നല്ല ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എത്ര പേരെ നാം അങ്ഗീകരിക്കും?
കുറ്റപെടുതല് കളും , ഒട്ടപെടുത്തലും ..

ഒരു സംവിധായകന്‍ എന്നാ രീതിയില്‍ സിദ്ധാര്‍ത് കഴിവ് തെളിയിച്ചിരിക്കുന്നു എന്നാല്‍ remake  ആണേല്‍ കൂടി കഥ സത്ത്  കൊഴുപ്പിക്കാന്‍ പരാജയപ്പെട്ടു .അത് പോലെ തന്നെ background  score ,നന്നാക്കാമാരുന്നു  climax അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്  കുറെ നാളുകള്‍ക്കു ശേഷം ചിത്രീകരണത്തിലെ പുതുമ നിദ്ര കൊണ്ടുവെന്നതില്‍ സംശയമേ വേണ്ട
ഞാന്‍ ഇതിനു  6 /10 കൊടുക്കും :)

No comments:

Post a Comment