Friday, September 23, 2011

ചിലര്‍

ഇന്ന് രാവിലെ ഞാന്‍ ആലോചിച്ചു കിടക്കുവാരുന്നു ,സൌഭാഗ്യങ്ങള്‍ കിട്ടുമ്പോള്‍ ഓരോരുത്തരുടെയും പെരുമാറ്റത്തില്‍ വരുന്ന മാറ്റങ്ങള്‍.  ചുമ്മാതല്ല പണ്ട് നമ്മുടെ കാര്‍ന്നോന്മാര്‍ പറഞ്ഞത്  "വന്ന വഴി മറക്കരുത് എന്ന് " .CLOSE FRIENDS ഇന്റെ ഇടയില്‍  ഇത്തരം തെണ്ടിത്തരം ഉണ്ടാവുമ്പോ അത് അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നാണ്  എന്റെ അഭിപ്രായം .
ഈ  ചിന്ത ഉണ്ടാകാന്‍ ഇടയാക്കിയ കാര്യത്തിലേക്ക് പോകാം.
ഞാന്‍ എന്റെ നല്ല സുഹൃത്തുകളെ തിരഞ്ഞെടുക്കുന്നത് ,ഞാന്‍ മാത്രമല്ല ഒരു പക്ഷെ നിങ്ങളും , നമ്മുടെ തന്നെ സ്വഭാവം,നമ്മുടെ തന്നെ ഇഷ്ടങ്ങള്‍ . കുറെ ഒക്കെ നമ്മടെ തന്നെ സ്വഭാവം ഉള്ളവരെ ആയിരിക്കും .നമ്മുടെ ഒരു ഉറ്റ സുഹൃത്ത്‌ , ആളുടെ ജീവിതം അത്ര സുഖകരമായ ഒന്നല്ലരുന്നു .വീട്ടില്‍  കുറച്ചു പ്രശ്നങ്ങള്‍ , കോഴ്സ് complete ചെയ്തു കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ആയില്ല..
എന്റെ തന്നെ മറ്റൊരു സുഹൃത്ത്‌ അവന്‍ കുറെ അധികം reccomend  ചെയ്തിട്ട് ,ഇവന് ഒരു ജോലി വാങ്ങി കൊടുത്തു .ആള് ഭയങ്കര ഹാപ്പി ആയി.  കുറച്ചു സ്നേഹം കൂടി എന്ന് വേണേ പറയാം :) . അങ്ങനെ ഇരിക്കെ അവനു US  ഇല നിന്നും ഒരു ഓഫര്‍ കിട്ടി. അവന്റെ നല്ല സമയം തുടങ്ങി എന്നും പറയാം. വലിച്ചു നീട്ടുന്നില്ല.... അവന്‍ പോയി , ഇടയ്ക്കിടെ മെയില്‍ അയക്കും വല്ലപ്പോഴും.. പിന്നെ അതും ഇല്ലാതായി.. ഓക്കേ ശെരി അവനു തിരക്കാണ്..പോട്ടെ എന്ന് ഞങ്ങളും സമാധാനിച്ചു..  ഒരു 1  year കഴിഞ്ഞു കാണും എനിക്ക് അവന്റെ ഒരു മെയില്‍ വന്നു..
"എന്റെ കല്യാണം  ഉറപ്പിച്ചു , ഈ മാസം ***** തിയതി . നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകണം " കൂടെ attachment
ഞാന്‍ തരിച്ചിരുന്നു പോയി. നീ തീര്‍ച്ചയായും വരണം എന്നോ ,അല്ലേല്‍ ഒരു ഫോണ്‍ കാള്‍ . ഏറ്റം  രസം  അവനു ജോലി  വാങ്ങി കൊടുത്ത ഞങ്ങടെ പ്രിയ സുഹൃത്തിനെ ഒരു 'CC ' വെക്കാന്‍ കൂടി അവന്‍ മറന്നു എന്നതാണ്.
ഞങ്ങള്‍ക്ക് പരിഭവം ഒന്നും ഇല്ല. അവനു നല്ല കാലം ഉണ്ടായതില്‍ സന്തോഷമേ ഉള്ളു.. :)

ഇനി വേറെ categoryil  പെട്ട ഒരാള്‍ കൂടെ ഉണ്ട്.. കക്ഷി "dialogue "  പച്ച  മലയാളത്തില്‍ "തള്ള്" എന്ന് പറയും ....
കക്ഷിയുമായി  സംസാരിച്ച  നമ്മള്‍  വിചാരിക്കും  എന്റമ്മേ  എന്തൊരു  determination

പക്ഷെ കാര്യത്തോട് അടുക്കുമ്പോ .. ദേ കിടക്കുന്നു .. പറയുന്നതൊന്നു കാണിക്കുന്നത് വേറൊന്നു.
പക്ഷെ അങ്ങേരെ ഞാന്‍ കുറ്റം പറയുകയല്ല ,പുള്ളികാരന്‍ പറയുന്നതൊക്കെ ചെയ്യണം എന്ന് ആഗ്രഹമുണ്ട്.. പക്ഷെ ചെയ്തു വരുമ്പോ !!!!  കൊറേ തവണ റിപീറെ ആയപ്പോ പിന്നെ ഞങ്ങള്‍ക്ക് മനസിലായി .. പുള്ളി ഓരോന്ന് പറയുമ്പോ നമ്മള്‍ മനസ്സില്‍ വിചാരിക്കും
"ഉവ്വേ ,ഉവ്വ ഉവ്വേ " " ഹ്മം ഇത് കൊറേ കേട്ടിട്ടുള്ളത :P "

പക്ഷെ എനിക്കിഷ്ടമില്ലാത്തത്  അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ കള്ളം പറയേണ്ട കാര്യമില്ല. നല്ല പെട കൊടുക്കേണ്ട ടൈം ആയെന്നു അര്‍ഥം
അല്ലെങ്കി ബാക്കി ഉള്ളവരെ മണ്ടന്മാരാക്കി  സംസാരിക്കുക എന്നത് അവനു രസമാണ് .. കൊറേ കഴിയുമ്പോ അവനെ ആരും വക വെക്കാതെ വരും. അപ്പൊ മനസിലാക്കി കൊള്ളും 

No comments:

Post a Comment